ഇന്ന് ലോക മാനസികാരോഗ്യദിനം: മനസിന് ആശ്വാസം നല്‍കേണ്ടതെങ്ങനെ...

മനസിനെ ഓരാ ദിവസവും പ്രോത്സാഹിപ്പിച്ച് നല്ല മൂഡ് സൃഷ്ടിക്കേണ്ടത് അവനവന്റെ കൂടി ഉത്തരവാദിത്വമാണ്.
ഇന്ന് ലോക മാനസികാരോഗ്യദിനം: മനസിന് ആശ്വാസം നല്‍കേണ്ടതെങ്ങനെ...
Updated on
2 min read

ഇന്ന് ഒക്ടോബര്‍ പത്ത്, ലോക മാനസികാരോഗ്യദിനം. മികച്ച ആരോഗ്യാവസ്ഥ എന്നാല്‍ ശാരീരികവും മാനസികവും കോര്‍ത്തിണക്കിയതാണെന്നുള്ള കാര്യം ഓര്‍മ്മയിലിരിക്കട്ടേ.. മനസിനെ ഓരാ ദിവസവും പ്രോത്സാഹിപ്പിച്ച് നല്ല മൂഡ് സൃഷ്ടിക്കേണ്ടത് അവനവന്റെ കൂടി ഉത്തരവാദിത്വമാണ്. കാരണം നല്ല ആരോഗ്യത്തിന് ഭക്ഷണം മാത്രം പോര, മികച്ച മാനസികാരോഗ്യംകൂടി വേണം.

'ലിവിംഗ് വിത്ത് സ്‌കിസോഫ്രീനിയ' എന്ന സന്ദേശവുമായാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷം മാനസികാരോഗ്യദിനം ആചരിക്കുന്നത്. ചിത്തഭ്രമം അഥവാ സ്‌കിസോഫ്രീനിയ എന്ന മാനസികരോഗാവസ്ഥ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയും, ഭ്രാന്തനായി സമൂഹം നോക്കിക്കാണുന്നവര്‍ക്കും സാധാരണക്കാരനെ പോലെ തൊഴിലെടുത്ത് ജീവിക്കാന്‍ ക!ഴിയുമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഇന്നത്തെ ദിവസം.

ശരീരത്തില്‍ ഡോപോമിന്‍ എന്ന രാസവസ്തുവിന്റെ വര്‍ധിച്ച സാന്നിധ്യമാണ് സ്‌കിസോഫ്രീനിയയ്ക്ക് കാരണം. അമിതമായ മാനസികസമ്മര്‍ദ്ദം ഇത്തരം രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു എന്നതിനാല്‍ അമിത ജോലി സമ്മര്‍ദ്ദമുള്ളവരില്‍ ഈ രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഫലപ്രദമായ ചികില്‍സയുള്ള മാനസിക രോഗമാണിതെന്ന ബോധം ഇനിയും പൊതുസമൂഹത്തിന് വന്നിട്ടില്ല. 

മാനസികാരോഗ്യ ചികിത്സ, സമൂഹത്തിന്റെ കടമയാണ്. മാനസികാരോഗ്യത്തകര്‍ച്ച മറ്റുള്ള അസുഖങ്ങളെപ്പോലെയല്ല കൈകാര്യം ചെയ്യേണ്ടത് എന്ന തിരിച്ചറിവുണ്ടാകണം. മികച്ച ചികിത്സയും പരിചരണവും സമൂഹത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ മിക്കവാറും മാനസിക രോഗങ്ങളെ ചികിത്സിച്ച് ഭേദമാക്കി അവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് മാനസികാരോഗ്യ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുണ്ട്. 

തിരക്കുപിടിച്ച ജീവിതരീതിയും മാനുഷ്യന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ വിഷാദരോഗവും ഡിപ്രഷനുമുള്ളവര്‍ക്ക് സമാധാനം കിട്ടിയതായി യുകെ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പണം സമ്പാദിക്കുന്നതിനേക്കാള്‍ പ്രാഥാന്യം മനസിന് സന്തോഷം നല്‍കുന്ന അര്‍ത്ഥപൂര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രാധാന്യം നല്‍കുന്നവരുടെ മാനസികാവസ്ഥ കൂടുതല്‍ നന്നായിരിക്കുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

മികച്ച മാനസികാരോഗ്യത്തിനു വേണ്ടി പ്രകൃതിയുമായി അടുത്തിടപെഴകാനാണ് ന്യൂസിലാന്‍ഡില്‍ നടത്തിയ ഗവേഷണഫലത്തില്‍ പറയുന്നത്. 2015ല്‍ യുഎസില്‍ നടകത്തിയ പഠനപ്രകാരം 65 വയസിന് മുകളിലുള്ളവര്‍ നന്നായി ഉറങ്ങുകയാണെങ്കില്‍ മാനസികസമ്മര്‍ദ്ദത്തെ തടഞ്ഞു നിര്‍ത്താം. പ്രായമായവര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഉറക്കമില്ലായ്മ.

ഇതുകൂടാതെ സന്തുലിതമായ പോഷകാഹാരവും നല്ല ആരോഗ്യം നിലനിര്‍ത്തുന്നുണ്ട്. വിഷാദരോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ മസ്തിഷ്‌കം ആശ്രയിക്കുന്നത് കാര്‍ബോഹൈഡ്രറ്റ്, ഫാറ്റി ആസിഡുകള്‍, വിക്റ്റാമിനുകള്‍, വെള്ളം തുടങ്ങിയവയാണ്. കൊഴുപ്പുകള്‍, മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു, കൊഴുപ്പുകള്‍ മസ്തിഷ്‌കത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. മാനസികാരോഗ്യത്തിന്റെ പ്രധാന നിയന്ത്രണമായ അമിനോ ആസിഡുകള്‍ ശരീരത്തിന്റെ ഉത്പാദിപ്പിക്കുന്ന പോഷക ഘടകങ്ങളെ ഗുരുതരമായ കുറഞ്ഞ അളവിലാണ് എല്ലായിടത്തേക്കും വിതരണം ചെയ്യുന്നത്. 

വൈറ്റമിന്‍ എ, അരചിഡോണിക് ആസിഡ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുളള ഭക്ഷണക്രമത്തില്‍ നിങ്ങളുടെ രണ്ട് നേര ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. മസ്തിഷ്‌ക സമ്മര്‍ദ്ദവും ഉത്കണ്ഠയും തടയാനും ലഘൂകരിക്കാനും മാത്രമല്ല, മെച്ചപ്പെട്ട മനസ്ഥിതി എന്നിവ മെച്ചപ്പെടുത്തും. 

വിഷാദരോഗാവസ്ഥയിലേക്ക് വീണുപോയ വ്യക്തിക്ക്, മരുന്നിന്റെ കൂടെ കൗണ്‍സലിങ്, പരിചരണം എല്ലാം നല്‍കിയാല്‍ അയാളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നാണ് വര്‍ഷങ്ങളായി ലോകത്തിലെ വിവിധ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com