

കുട്ടിക്കാലം ഓര്‍ത്തു നോക്കൂ.. വള്ളിച്ചാട്ടം ചാടിക്കളിക്കാത്തവര്‍ കുറവായിരിക്കും. അത്രയ്ക്കും ജനകീയമായിരുന്നു ഈ കളി. മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമെല്ലാം ചാടിയോടി കുട്ടികള്‍ ഇത് കളിക്കുമായിരുന്നു. പക്ഷേ വലുതാകുമ്പോള്‍ ഈ ശീലം എല്ലാവരും പതിയെ ഒഴിവാക്കും. ഒരുപക്ഷേ ഇത് തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പും വണ്ണവുമെല്ലാം ഒഴിവാക്കാമായിരുന്നു.
എന്നാല്‍, ന്യൂ ജനറേഷന് അത് അത്ര പരിചിതമല്ല. വള്ളി ച്ചാട്ടത്തിന്റെ പ്രയോജങ്ങള്‍ വളരെ കൂടുതല്‍ ആണ്. യൂറോപ്പിലും അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലെ മള്‍ട്ടി ജിമ്മുകളിലും ഈ വള്ളിച്ചാട്ടം ഒഴിച്ചു കൂടാനാവത്തൊരു വ്യായാമമാണ്. മാത്രമല്ല, രാവിലെ ഓടുന്നതിനേക്കാള്‍ നല്ലതാണ് വള്ളിച്ചാട്ടം.
വളരെ വില കുറഞ്ഞ വ്യായാമ ഉപകരണമാണ് സ്‌കിപ്പിങ് റോപ്പ്. ഇത് പോകുന്നിടത്തെല്ലാം കൊണ്ടുപോകാനും എളുപ്പമാണ്. പരിമിതമായ സ്ഥലത്ത് പരിമിതമായ ഉപകരണം വെച്ച് ധാരാളം കൊഴുപ്പ് എരിച്ച് കളയാം.
കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കലോറി കത്തിച്ച് കളയാം എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. 10-15 മിനുറ്റ് ചാടിയാല്‍ 200-300 കലോറി വരെയാണ് കുറയുക. അപ്പോള്‍ ആഴ്ചയില്‍ അനാവശ്യമായ 1000ത്തില്‍ അധികം കലോറി വരെ ശരീരത്തില്‍ നിന്ന് ഒഴിവാക്കാം. വള്ളിച്ചാട്ടം ചാടുന്നതിലൂടെ ഹൃദയത്തിലേക്ക് രക്തം നന്നായി പമ്പ് ചെയ്യുകയുമുണ്ടാകും.
കൊഴുപ്പും വണ്ണവും കുറയ്ക്കാന്‍ മാത്രമല്ല, ഇത് മസിലുകളെയെല്ലാം ശരിയാക്കി ബോഡി ഫിറ്റാകാനും ഷേപ് ആകാനും സഹായകരമാണ്. കൂടാതെ എല്ലുകളെയും ഹൃദയധമനികളെയും ശക്തിപ്പെടുത്തു. വള്ളിച്ചാട്ടം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുടക്കക്കാര്‍ക്കും തുടക്കക്കാരല്ലാത്തവര്‍ക്കും ഒരേപോലെ ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates