ചെമ്മീനും നാരങ്ങാവെള്ളവും ഒന്നിച്ചുകഴിച്ചാല്‍ മരണം സംഭവിക്കുമോ? ഫേസ്ബുക്കില്‍ കണ്ട വാര്‍ത്തയുടെ സത്യമറിയണ്ടേ? 

ചെമ്മീന്‍ കഴിച്ചതിന് ശേഷമോ തൊട്ടുമുമ്പോ വൈറ്റമിന്‍ സി അടങ്ങിയ പാനീയങ്ങള്‍ കഴിച്ചാല്‍ മരണത്തിനുള്ള സാധ്യത കൂടുതലാണെന്നതായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം
ചെമ്മീനും നാരങ്ങാവെള്ളവും ഒന്നിച്ചുകഴിച്ചാല്‍ മരണം സംഭവിക്കുമോ? ഫേസ്ബുക്കില്‍ കണ്ട വാര്‍ത്തയുടെ സത്യമറിയണ്ടേ? 
Updated on
1 min read

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാല്‍ മരണപ്പെടുമോ? സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വാര്‍ത്തയാണ് ഇങ്ങനൊരു സംശയം എല്ലാവരിലും ഉണ്ടാകാന്‍ കാരണമായത്. 23വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടി നാരാങ്ങാവെള്ളം കുടിച്ച് രണ്ട് മണിക്കൂറിന് ശേഷം ചെമ്മീന്‍ കറി കൂട്ടി ചോറുണ്ടത് രാത്രിയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ഇതേതുടര്‍ന്ന് മരണപ്പെടുകയും ചെയ്തു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത.

ചെമ്മീന്‍ കഴിച്ചതിന് ശേഷമോ തൊട്ടുമുമ്പോ വൈറ്റമിന്‍ സി അടങ്ങിയ പാനീയങ്ങള്‍ കഴിച്ചാല്‍ മരണത്തിനുള്ള സാധ്യത കൂടുതലാണെന്നതായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം. പ്രതിരോധ ശേഷി കുറവുള്ള ശരീരത്തില്‍ വിഷാംശം പെട്ടെന്ന് പടരാന്‍ സാധ്യതയുണ്ടെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ലെന്നും കൊഞ്ചോ, മറ്റു കടല്‍ മല്‍സ്യമോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതാകാം മരണകാരണമെന്നുമാണ് ഡോ. ഷിനു ശ്യാമളര്‍ പറയുന്നത്. ഇത് വിശദീകരിച്ച് ഷിനു ഫേസ്ബുക്കില്‍ ഒരു പോസ്റ്റും കുറിച്ചിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

കൊഞ്ചും നറങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാല്‍ മരണപ്പെടുമോ?
കൊഞ്ചില്‍ അല്ലെങ്കില്‍ ചെമ്മീനില്‍ വളരെ ചെറിയ അളവില്‍ ഓര്‍ഗാനിക്ക് ആര്‍സെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആര്‍സെനിക്ക്(Arsenic) ചെറിയ ശതമാനം മാത്രമേ കൊഞ്ചില്‍ ഉള്ളു.
അതായത് ഒരു കിലോഗ്രാം കൊഞ്ചില്‍ 0.5 മില്ലി ഗ്രാമില്‍ താഴെ മാത്രമേ ഇന്‍ഓര്‍ഗാനിക്ക് ആര്‍സെനിക് അടങ്ങിയിട്ടുള്ളൂ.
100 mg മുതല്‍ 300 mg ആര്‍സെനിക്ക് എങ്കിലും മനുഷ്യശരീരത്തില്‍ ചെന്നാല്‍ മാത്രമേ മനുഷ്യനെ കൊല്ലാന്‍ സാധിക്കു.
അതായത് 200 കിലോഗ്രാം ചെമ്മീന്‍ എങ്കിലും കഴിക്കണം അതിലെ ആര്‍സെനിക്ക് മൂലം മരണപ്പെടാന്‍.
8 ഗ്രാം ആര്‍സെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു.
അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടല്‍ മല്‍സ്യമോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്ജി വരാം. അതുമൂലം മരണം സംഭവിക്കാം.
പല തവണയായി അമിതമായി ആര്‍സെനിക്ക് ഉള്ളില്‍ ചെന്നാല്‍ തലവേദന,വയറിളക്കം, മുടി കൊഴിച്ചില്‍, അപസ്മാരം, നഖങ്ങളില്‍ വെളുത്ത വരകള്‍ എന്നിവ അനുഭവപ്പെടാം.
അമിതമായി മരിക്കുവാനോ മറ്റും ആര്‍സെനിക് ഒറ്റത്തവണ ഉപയോഗിച്ചാല്‍ ഛര്‍ദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം.
ദയവ് ചെയ്തു ഇത്തരം വീമഃ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കരുത്. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ശ്രമിക്കുക.

Dr. Shinu Syamalan
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com