

സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വൈറ്റമിനാണ് വൈറ്റമിന്‍ ഡി. വരുംമാസങ്ങളില്‍ കേരളത്തില്‍ ശൈത്യകാലം ആരംഭിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ശരീരത്തിനാവശ്യമായ വൈറ്റമിന്‍ ഡി ലഭ്യമാക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ശരീരത്തിലെ കൊഴുപ്പ് അലിയിപ്പിക്കുന്ന മൂലകമാണ് വൈറ്റമിന്‍ ഡി. ശരീരത്തിലേക്ക് കാല്‍സ്യം ആഗിരണം ചെയ്യാനും ശരീരത്തിലെ ഫോസ്‌ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളില്‍ നീര്‍വീക്കം ചെറുക്കാനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്- ന്യൂട്രിഷനിസ്റ്റായ റിന്നോന്‍ ലാംബെര്‍ട്ട് പറഞ്ഞു. ശക്തമായ അസ്ഥികളെ രൂപപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രധാന പങ്ക് വഹിക്കുന്ന കാത്സ്യം ആഗിരണം ചെയ്യാനും വൈറ്റമിന്‍ ഡി സഹായിക്കുന്നുവെന്നും റിന്നോന്‍ ലാംബെര്‍ട്ട് പറഞ്ഞു.
വൈറ്റമിന്‍ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് ബി വികിരണം വിറ്റാമിന്‍ ഡി3 നിര്‍മ്മിക്കാന്‍ സഹായിക്കും. ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്.
വൈറ്റമിന്‍ ഡിയുടെ ഗുണങ്ങള്‍
വൈറ്റമിന്‍ ഡിയുടെ അഭാവം മൂലം നിരവധി അസുഖങ്ങള്‍ നമ്മെ ബാധിക്കും. കുട്ടികളില്‍ കാണുന്ന ഒസ്റ്റോമാല്‍സിയ (എല്ലുകളില്‍ കാല്‍സ്യം അഥവാ വിറ്റാമിന്‍ ഡി കുറവ് കാരണം ഉണ്ടാവുന്ന ബലക്ഷയം) അതില്‍ പ്രധാനപ്പെട്ട അസുഖമാണ്. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, കഫക്കെട്ട്, ക്ഷീണം, തളര്‍ച്ച, ശക്തിയില്ലാത്ത എല്ലുകളും ദന്തനിരകള്‍ ഇവയെല്ലാം വൈറ്റമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണെന്ന് ലാംബെര്‍ട്ട് പറയുന്നു. കൂടാതെ മൂഡ് വ്യത്യാനവും ഇതിന്റെ അഭാവത്തില്‍ വരാവുന്ന മറ്റൊരു പ്രശ്‌നമാണ്.
ഒരു ദിവസം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡി നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. കുട്ടികള്‍ മുതല്‍ എഴുപത് വയസ്സുവരെയുളളവര്‍ക്ക് 600 ഐ.യു.വിറ്റാമിന്‍ ഡി വേണമെന്നാണ് കണക്ക്. 71 വയസ്സിനുമുകളിലുളളവര്‍ക്ക് 800 യൂണിറ്റ് ആവശ്യമാണ്. ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നവയില്‍ ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ്.
വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള ആഹാരസാധനങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം
സസ്യാഹാരികള്‍ക്ക് പാല്‍ക്കട്ടിയാണ് ഈ വിറ്റാമിന്റെ സ്‌ത്രോതസ്സായി പറയാവുന്നത്. ഇവയില്‍ പലതും അധികം കഴിച്ചാല്‍ കൊളസ്‌ട്രോളിനുളള സാധ്യതയുണ്ടാവുകയും ചെയ്യും. സമീകൃതാഹാരവും സൂര്യപ്രകാശമേല്‍ക്കലുമാണ് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനുളള സ്വാഭാവികമാര്‍ഗങ്ങള്‍. പ്രത്യേക സാഹചര്യങ്ങളില്‍ സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാമെന്നും റിന്നോന്‍ ലാംബെര്‍ട്ട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates