'താങ്ക്യൂ'.. ഒരു മാന്ത്രിക വാക്കാണ്; മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ 

ഇനി ഓരോ ചെറിയ കാര്യങ്ങള്‍ക്കും താങ്ക്യൂ പറഞ്ഞു തുടങ്ങിക്കോളൂ, മാനസികാരോഗ്യം ഒരു പുഞ്ചിരിയിലൂടെയും മെച്ചപ്പെടും.
'താങ്ക്യൂ'.. ഒരു മാന്ത്രിക വാക്കാണ്; മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ 
Updated on: 
1 min read

എന്താണെന്ന് അറിയാത്ത കാരണം കൊണ്ട് സങ്കടപ്പെട്ടിരിക്കുകയാണോ? ഒരു സ്റ്റിക്കി പേപ്പറെടുത്ത് 'താങ്ക്യു' എന്നെഴുതി ഒരു കുഞ്ഞ് സ്‌മൈലിങ് സ്‌മൈലിയുമായി മുന്നിലേക്ക് വച്ചു നോക്കൂ.. ചുണ്ടില്‍ മെല്ലെയൊരു പുഞ്ചിരി നിറയുന്നില്ലേ? സന്തോഷം ഉള്ളില്‍ നിറഞ്ഞുവരുന്നത് നിങ്ങള്‍ക്ക്     തന്നെ  കാണാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. കേള്‍ക്കുന്നയാളിന്റെ മനസ് കുളിര്‍പ്പിക്കുന്നതിനൊപ്പം കാണുന്നവരില്‍ കൂടി സന്തോഷം നിറയിക്കുന്ന മാന്ത്രികവാക്കാണ് താങ്ക്യൂ എന്നാണ് റിസര്‍ച്ചര്‍മാര്‍ പറയുന്നത്.
 
താങ്ക്യു പറയുമ്പോഴുള്ള എക്‌സ്പ്രഷന്‍ പാളിപ്പോകുമോ എന്ന ഭയമാണ് പലപ്പോഴും താങ്ക്യു പറയണമെന്ന് തോന്നിയാലും വേണ്ട എന്ന തീരുമാനത്തിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

താങ്ക്യൂ പറയുന്നതിലൂടെ നഷ്ടമൊന്നുമില്ലെന്നും പക്ഷേ നേട്ടങ്ങള്‍  ഒരുപാടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്പോള്‍ ഇനി ഓരോ ചെറിയ കാര്യങ്ങള്‍ക്കും താങ്ക്യൂ പറഞ്ഞു തുടങ്ങിക്കോളൂ, മാനസികാരോഗ്യം ഒരു പുഞ്ചിരിയിലൂടെയും മെച്ചപ്പെടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER