ഹൃദയാരോഗ്യത്തിനായി ആസ്പിരിന്‍ ഗുളിക ദിവസേനെ കഴിക്കുന്നത് മരണകാരണമായേക്കുമെന്ന് പഠന റിപ്പോര്‍ട്ട്. മുതിര്‍ന്നവരില്‍ രക്തസ്രവത്തിനും നിത്യോപയോഗം കാരണമാകുമെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഓര്‍മ്മക്കുറവ്, പക്ഷാഘാതം, ക്യാന്‍സര്‍, ശാരീരിക വൈകല്യങ്ങള്‍ എന്നിവ ഇതിന്റെ അനന്തരഫലമായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
19,000 ആളുകളെയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ 9,525 പേര്‍ ആസ്പിരിന്‍ കഴിക്കുന്നവരും 9,589 പേര്‍ക്ക് ആസ്പിരിനെന്ന പേരില്‍ മരുന്നുകള്‍ ചേര്‍ക്കാത്ത ഗുളികയും നല്‍കി. തുടര്‍ച്ചയായ അഞ്ച് വര്‍ഷമാണ് ഇവരെ നിരീക്ഷിച്ചത്. ആസ്പിരിന്‍ കഴിച്ചവരില്‍ 3.8% പേര്‍ക്കും ആന്തരിക രക്തസ്രവം ഉണ്ടായതായി കണ്ടെത്തി.
ആസ്പിരിന്റെ പ്രധാന പാര്‍ശ്വഫലങ്ങളിലൊന്നാണ് രക്തസ്രവം. മുതിര്‍ന്നവരില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ഹൃദ്രോഗത്തെ ചെറുക്കുന്നതിന് അകത്താക്കിയ ആസ്പിരിന്‍ തന്നെ പലരിലും ഹൃദയത്തിന് തകരാറ് സൃഷ്ടിച്ചതായും നിരീക്ഷണഫലം തെളിയിക്കുന്നു.
ഇരുതലവാളാണ് ആസ്പിരിനെന്നും പഠന സംഘം പറയുന്നു. സ്വയം ചികിത്സ പ്രത്യേകിച്ച് ഇന്ത്യക്കാര്‍ പ്രത്യേകിച്ച് ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. മെഡിക്കല്‍ ഷോപ്പുകള്‍ വഴി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആസ്പിരിന്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യയില്‍ നിന്നുള്ള റിസര്‍ച്ചര്‍മാര്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates