

ലോകമെമ്പാടും പ്രചാരത്തിലുള്ള ഒരു ദിനചര്യയാണ് രാവിലത്തെ ചായ കുടി. നമ്മള്‍ മലയാളികളും രാവിലത്തെ ചായ മുടക്കാത്തവരാണ്. ചായക്ക് പല ഓപ്ഷനുകളുമുണ്ട്. കട്ടന്‍ചായ, കട്ടന്‍കാപ്പി ഇങ്ങനെ പലരുടെയും രുചിക്കനുസരിച്ചാണ് രാവിലത്തെ പാനീയത്തിന്റെ തിരഞ്ഞെടുപ്പ്. എന്നാല്‍ നിങ്ങള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളാണെങ്കില്‍ ഇവയ്‌ക്കെല്ലാം പകരം ഗ്രീന്‍ടീ ശീലമാക്കുന്നതായിരിക്കും നല്ലത്.
ഗ്രീന്‍ടീയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിഓക്‌സഡന്റ് ഘടകങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ശ്വസതടസ്സം, ബ്ലഡ് പ്ലഷര്‍ തുടങ്ങിയ ആരോഗ്യപ്രശ്ങ്ങള്‍ക്കൊരു പരിഹാരമാണ് ഗ്രീന്‍ടീ. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലും പ്രമേഹത്തെ തടയുന്നതിലും പക്ഷാഘാതം, ഡിമെന്‍ഷ്യ എന്നിവയില്‍ നിന്നും രക്ഷപെടുന്നതിനും ഗ്രീന്‍ ടീയുടെ പങ്ക് ചെറുതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അടിവരയിട്ടു പറയുന്നു. അലര്‍ജി പോലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഗ്രീന്‍ടീ നല്ലതാണെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഗ്രീന്‍ടീ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
അമിതമായ കൊളസ്‌ട്രോള്‍ കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് അഞ്ചു മുതല്‍ ആറ് പോയിന്റുകള്‍ വരെ കുറക്കാന്‍ കഴിയുമെന്നു മാത്രമല്ല മോശം എല്‍ഡിഎല്‍ പരിധിയും കുറയും.
നല്ല ചര്‍മ്മം
ചര്‍മ്മത്തെ സംരക്ഷിക്കുന്നതോടൊപ്പം ഗ്രീന്‍ടീ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു. കൂടാതെ മുഖക്കുരു അകറ്റുവാനും ചര്‍മം അയഞ്ഞ് തൂങ്ങി പ്രായാധിക്യം തോന്നാതിരിക്കാനും ഗ്രീന്‍ ടീ നല്ലതാണ്.
ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 450 മില്ല്യണ്‍ ആളുകള്‍ സ്ട്രസ് മൂലം കഷ്ടപ്പെടുന്നുണ്ട്. ഗ്രീന്‍ടീയില്‍ അടങ്ങിയിട്ടുള്ള പോളിഫെനോള്‍സ് സ്ട്രസ് കുറയ്ക്കുന്നു. മാത്രമല്ല, ഇത് മാനസിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന വ്യത്യസ്ത ആന്റി ഓക്‌സിഡന്റുകള്‍ മനസിനെ ശാന്തമാക്കുകയും വളരെ പോസിറ്റീവായ മൂഡ് നിര്‍മ്മിക്കുകയും ചെയ്യും.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ഗ്രീന്‍ടീയിലടങ്ങിയിട്ടുള്ള പോളിഫെനോളും ഫ്‌ലാവനോയ്ഡുകളും നിങ്ങളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇതിലടങ്ങിയിട്ടുള്ള സൈറ്റോകോണ്‍സ്റ്റിറ്റിയൂട്ട്‌സ് സൂക്ഷ്മാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കും.
ജലദോഷം മാറും
ഗ്രീന്‍ടീയില്‍ അടങ്ങിയിട്ടുള്ള പോളിഫെനോള്‍സ് ഒരു നല്ല ആന്റി ബാക്ടീരിയലായാണ് പ്രവര്‍ത്തിക്കുക. ഇത് ഇലദോഷം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുത്തുതോല്‍പ്പിക്കും. ഗ്രീന്‍ കുടിക്കുന്നതിന് മുന്‍പ് അല്‍പം തേനും കൂടെ ചേര്‍ക്കുകയാണെങ്കില്‍ അസുഖം മാറാന്‍ അത്യുത്തമമാണ്.
ശരീരത്തെ വിഷവിമുക്തമാക്കും
ഗ്രീന്‍ടീ നിങ്ങളുടെ ശരീരത്തിലെ പ്രതിവിഷങ്ങളെയെല്ലാം ഉത്തേജിപ്പിച്ച് നിര്‍ത്തുക വഴി വിഷമായവയെ ഒന്നും ശരീരത്തിലേക്ക് അടുപ്പിക്കില്ല. കരളിനെ ശുദ്ധീകരിക്കുക വഴി കരള്‍ സംബന്ധമായി അസുഖങ്ങള്‍ക്കെല്ലാം ഇതൊരു പ്രതിവിധിയാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും അഴുക്ക് കഴഞ്ഞ് ശുദ്ധമാക്കാന്‍ ഗ്രീന്‍ടീ ഏറെ സഹായപ്രദമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates