ബദാം ഓര്‍മശക്തിക്ക് മാത്രമല്ല ഹൃദയാരോഗ്യത്തിനും ഗുണകരം 

ബദാം ഓര്‍മശക്തിക്ക് മാത്രമല്ല ഹൃദയാരോഗ്യത്തിനും ഗുണകരം 

യൂറോപ്യന്‍ സ്വദേശികളെക്കാള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുതല്‍ കാണുന്ന ഇന്ത്യക്കാര്‍ ബദാം ശീലമാക്കുന്നത് നല്ലതാണെന്ന് പഠനത്തില്‍ പറയുന്നു
Published on

ബദാം ഓര്‍മശക്തിക്ക് നല്ലതാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതിനുപുറമെ ബദാമിന്റെ മറ്റൊരു ഗുണം കൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് പുതിയ പഠനം. ബദാം ഹൃദയാരോഗ്യത്തിനും നല്ലതാണെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യന്‍ സ്വദേശികളെക്കാള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുതല്‍ കാണുന്ന ഇന്ത്യക്കാര്‍ ബദാം ശീലമാക്കുന്നത് നല്ലതാണെന്ന് പഠനത്തില്‍ പറയുന്നു.

ജേര്‍ണല്‍ നൂട്രിയന്റ്‌സില്‍ പ്രസിദ്ധീകരിച്ച 1500പഠനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരില്‍ കൂടുതലായി കണ്ടുവരുന്ന ഡിസ്ലിപിഡെമിയ എന്ന ഹൃദയസംബന്ധമായ അസുഖം കുറയ്ക്കാന്‍ ബദാം ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് സഹായിക്കുമെന്നതിനെകുറിച്ച് വിശദീകരിച്ചിട്ടുള്ളത്. 

ദിവസവും 45ഗ്രാം ബദാം കഴിക്കുന്നത് ഡിസ്ലിപിഡെമിയയുടെ സാധ്യത കുറയ്ക്കുമെന്നു പഠനത്തിന് നേതൃത്വം നല്‍കിയ സൗമിക് കലിത പറയുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഡയറ്റ് പ്ലാനുകള്‍ ശരീരത്തിന് ആവശ്യമായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും കാരണമാകുമെന്നും എന്നാല്‍ ബദാം ശീലമാക്കുമ്പോള്‍ ഇത്തരം പ്രശനങ്ങളൊന്നും ഉണ്ടാകില്ലെന്നും കലിത പറയുന്നു. 

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പ്രധാന കാരണമായ വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാനും ബദാം ഭക്ഷണക്രമത്തില്‍ പതിവാക്കുന്നതുവഴി സാധിക്കുമെന്ന് ഇന്ത്യയില്‍ നടത്തിയ ഒരു പഠനം ചൂണ്ടികാണിച്ചിരുന്നു. ഇന്ത്യയില്‍ 28ശതമാനം മരണങ്ങള്‍ക്കും കാരണം ഹൃദയസംബന്ധമായ അസുഖങ്ങളാണ്. തെക്കുകിഴക്കന്‍ ഏഴന്‍ രാജ്യക്കാരുടെ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ജനിതക ഘടകങ്ങളിലെ പ്രത്യേകതകളാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുന്നതിന്റെ കാരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com