

ഇരുന്നുള്ള ജോലികള്‍ കൂടി വന്നതോടെ നടുവേദനക്കാരുടെ എണ്ണവും ഏറിവരികയാണ്. എണ്‍പതുകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ ഏറ്റവുമാധികം കൈകാര്യം ചെയ്ത രോഗങ്ങളിലൊന്നായിരിക്കും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍. മനുഷ്യന്റെ ജീവിതരീതി മാറിയതോടെ ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയും കാര്യത്തില്‍ വരുന്ന മാറ്റങ്ങളാണ് ഇതിന് കാരണം.
പ്രത്യേകിച്ച് ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന യുവതീയുവാക്കള്‍ക്കിടയില്‍ നടുവേദന സാധാരണമായിരിക്കുന്നു. അനങ്ങാതിരുന്ന് ശീലിച്ച് പിന്നീട് പെട്ടെന്ന് അല്പം കടുപ്പത്തിലുള്ള ജോലികള്‍ ചെയ്യുമ്പോഴും ഭാരം ഉയര്‍ത്തുമ്പോഴും മറ്റുമാണ് പെട്ടെന്ന് നടുവിന് വിലക്കം വരുന്നത്. ഒട്ടു മിക്കവരിലും ഒന്നു രണ്ടു ദിവസത്തെ വിശ്രമം കൊണ്ടു മാറാവുന്ന വിഷമതകളേ ഉണ്ടാകാറുള്ളൂവെങ്കിലും ചിലര്‍ക്ക് ശസ്ത്രക്രിയ വരെ വേണ്ടിവരുന്നത്ര തീവ്രമായ അവസ്ഥയാണ്.
തിരക്കുപിടിച്ചതും വ്യായാമരഹിതവുമായ നമ്മുടെ പുതിയജീവിതരീതിയാണ് ചെറുപ്പക്കാരുടെ വരെ ആരോഗ്യത്തെ കൊല്ലുന്നത്. വലിയൊരു വിഭാഗം ചെറുപ്പക്കാരും ഇന്ന് നടുവേദന മൂലം കഷ്ടപ്പെടുകയാണ്. പരിക്കുകള്‍, മോശമായ ഇരിപ്പ്, നടപ്പ് രീതികള്‍, അമിതവണ്ണം, വലിയ സ്‌കൂള്‍ബാഗുകള്‍, ആര്‍ത്തവം തുടങ്ങിയവയെല്ലാം നിങ്ങളുടെ നടുവിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. അതുകൊണ്ടെല്ലാം തന്നെ നടുവേദന അത്ര നിസാരമായ ഒന്നല്ല, അതിനെ അവഗണിക്കരുത്. നല്ല ചികിത്സയും ശ്രദ്ധയുമാണ് വേണ്ടത്.
ജീവിതരീതി മാറുന്നതോടെ സാമൂഹികമായ ഇടപെടലുകളിലും വ്യത്യാസം വരുന്നുണ്ട്. പഴയ ആഴുകളുടെ പോലെയല്ല ഒരു കാര്യവും. അതുകൊണ്ട് ചെറുപ്പക്കാര്‍ക്ക് പൊതുവെ നടുവിന് ആരോഗ്യക്കുറവുണ്ട്. പരിണാമത്തിന്റെ വഴിയില്‍, നാലുകാലുകളിലേക്കും സമ്മര്‍ദ്ദം ഏല്‍ക്കും വിധമായിരുന്ന നട്ടെല്ലിന്റെ ഘടന പിന്നീട് രണ്ടുകാലുകളിലേക്ക് മാത്രമായി കേന്ദ്രീകരിച്ചതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് ചിലര്‍ പറയുന്നു. നടപ്പ് എന്ന പ്രക്രിയയുടെ സങ്കീര്‍ണതയും ഇതിലുണ്ട്. നമ്മുടെ നട്ടെല്ലിന്റെ ഘടനയ്ക്ക് കുത്തിയിരിപ്പ് അത്ര യോജിച്ചതല്ല എന്നു ചുരുക്കം.
തുടക്കത്തിലേ രോഗവും രോഗകാരണവും കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിവിധി. വേറൊന്നും ഇതില്‍ ചെയ്യാനില്ല. വേദന വരുമ്പോഴേ പിന്നേക്ക് മാറ്റി വെക്കാതെ ചികിത്സ തേടണം. നേരത്തേയുള്ള രോഗനിര്‍ണ്ണയം ശസ്ത്രക്രിയ എന്നുള്ള അപകടസാധ്യത ഒഴിവാക്കി നിങ്ങളെ രോഗവിമുക്തരാക്കും.
'തുടര്‍ച്ചയായ സെല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ് ഉപയോഗം എന്നിവ നിങ്ങളുടെ കഴുത്തിനും നട്ടെല്ലെന്റെ ആരോഗ്യത്തിനും ഹാനികരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നത് നടുവിന് പുറമെ കഴുത്തിന് പിന്‍ഭാഗത്തും തോളിലും മറ്റും വേദനയുണ്ടാക്കുന്നു. ഇതെല്ലാം ഒരേ അവസ്ഥയില്‍ ഒരുപാട് സമയം ഇരിക്കുന്നതിനാല്‍ സംഭവിക്കുന്നതാണ്. നിങ്ങള്‍ സ്‌ക്രീനിനു മുന്നില്‍ ഇരിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. കണ്ണിന് സമാന്തരമായി തന്നെ സ്‌ക്രീന്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. ആയാസപ്പെട്ട് മുകളിലേക്കോ താഴേക്കോ നോക്കേണ്ട അവസ്ഥ വരുത്തരുത്. കസേരയില്‍ നിവര്‍ന്നിരിക്കണം. തലയും നട്ടെല്ലും വളച്ച് വെച്ച് ഇരിക്കരുത്. ഇത്തരം കാര്യങ്ങളിലെല്ലാം രോഗം വരുന്നതിന് മുന്‍പേ ശ്രദ്ധ കൊടുത്താല്‍ ആരോഗ്യത്തോടെ ജീവിക്കാം' - ആകാശ് ഹെല്‍ത്ത്‌കെയര്‍ സൂപ്പര്‍സ്‌പെഷല്‍റ്റി ഹോസ്പിറ്റലിലെ മാനേജിങ് ഡയറക്ടറും ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോക്ടര്‍ ആകാശ് പറഞ്ഞു.
ഡസ്‌ക് ടോപ്പ് ഉപയോഗം താരതമ്യേന കുറഞ്ഞ ആയാസം മാത്രമേ ശരീരത്തിനു നല്‍കുന്നുള്ളൂ. എന്നാല്‍ ലാപ്‌ടോപ്പ്, നോട്ബുക്ക് എന്നിവ അശാസ്ത്രീയമായ രീതിയില്‍ വച്ച് ഉപയോഗിക്കുന്നവരാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. . തുടക്കത്തില്‍ തന്നെ ശരിയായ ചികില്‍സ ലഭ്യമാക്കുക. . കഴുത്തിനും ചുമലിനുമിടയില്‍ മൊബൈല്‍ഫോണ്‍ തിരുകി മറ്റു ജോലികളില്‍ മുഴുകുന്നതു പാടേ ഒഴിവാക്കുക . മൊബൈല്‍ സംഭാഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുക- വിദഗ്ദര്‍ പറയുന്നു.
വ്യായാമം നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാക്കുക. നട്ടെല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന യോഗ മുറകളെല്ലാം ശീലിക്കുക. നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ ആ ശീലം പെട്ടെന്ന് നിര്‍ത്തുന്നതായിരിക്കും നല്ലത്. കാരണം പുകവലിക്കുന്നവര്‍ക്ക് പെട്ടെന്ന് അസ്ഥിക്ഷയം പിടിപെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല, പുകവലിച്ചാല്‍ അസ്ഥികളിലെ ദ്രാവകം നഷ്ടപ്പെട്ട് വേഗം എല്ലുകള്‍ പൊട്ടിപ്പോകുന്ന അസുഖം വരാനും സാധ്യതയുണ്ട്'- ഓര്‍ത്തോപീഡിക് സര്‍ജനായ ഡോക്ടര്‍ പുതീത് ഗിര്‍ധര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates