മനുഷ്യരിൽ പേവിഷ ബാധയ്ക്ക് കാരണമാകുന്ന 7 മൃ​ഗങ്ങൾ

ആ​ഗോളതലത്തിൽ പേവിഷ ബാധ കാരണമുണ്ടാകുന്ന മരണത്തിൽ 36 ശതമാനവും ഇന്ത്യയിലാണ്
stray dogs

റ്റവും ​ഗുരുതരമായ വൈറസുകളിൽ ഒന്നാണ് പേവിഷബാധ. അണുബാധയേറ്റ മൃ​ഗങ്ങൾ മനുഷ്യരെ കടിക്കുന്നതിലൂടെയോ മാന്തുന്നതിലൂടെയോ ആണ് പേവിഷബാധ മനുഷ്യരിലേക്ക് പകരുന്നത്. ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആ​ഗോളതലത്തിൽ പേവിഷ ബാധ കാരണമുണ്ടാകുന്ന മരണത്തിൽ 36 ശതാമാനവും ഇന്ത്യയിലാണ്.

മനുഷ്യരിൽ പേവിഷ ബാധയ്ക്ക് കാരണമാകുന്ന പ്രധാന മൃ​ഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

1. നായ

stray dog bite
99 ശതമാനം പേവിഷ ബാധയ്ക്കും കാരണം നായകളാണ്

നായകളിൽ നിന്നാണ് 99 ശതമാനവും പേവിഷ ബാധ മനുഷ്യരിലേക്ക് പകരുന്നത്. ഓരോ വർഷവും ഏതാണ്ട് 55,000- ലധികം ആളുകൾ നായയുടെ കടിയേറ്റ് ചികിത്സ തേടാറുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്.

2. പൂച്ച

stray cats
പൂച്ച കടിച്ചാല്‍ മനുഷ്യരില്‍ പേവിഷ ബാധ ഉണ്ടാകാം

നായകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മനുഷ്യരിൽ പേവിഷ ബാധയ്ക്ക് കാരണമാകുന്ന മറ്റൊരു മൃ​ഗമാണ് പൂച്ച. മറ്റു മൃ​ഗങ്ങളിൽ നിന്നും പൂച്ചകളിൽ വൈറസ് ബാധ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

3. മരപ്പട്ടി

Raccoons
മരപ്പട്ടി കടിച്ചാല്‍ മനുഷ്യര്‍ക്ക് പേവിഷ ബാധയേല്‍ക്കാം

മരപ്പട്ടിയാണ് മനുഷ്യരിൽ പേവിഷ ബാധയ്ക്ക് കാരണമാകുന്ന മറ്റൊരു പ്രധാന മൃ​ഗം. അമേരിക്കയിൽ പേവിഷ ബാധയ്ക്ക് പ്രധാന കാരണമാകുന്ന ഒരു മൃ​ഗമായാണ് മരപ്പട്ടിയെ കണക്കാക്കുന്നത്.

4. കുരങ്ങ്

monkey
കുരങ്ങില്‍ നിന്ന് മനുഷ്യര്‍ക്ക് പേവിഷ ബാധയേല്‍ക്കാം

കുരങ്ങുകളിൽ നിന്ന് മനുഷ്യർക്ക് പേവിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇത് വിരളമാണ്. കുരുങ്ങുകൾ കടിക്കുന്നതിലൂടെയോ മാന്തുന്നതിലൂടെയോ മനുഷ്യരിലേക്ക് പേവിഷ ബാധ പകരാം.

5. വവ്വാൽ

bat virus
വവ്വാലില്‍ നിന്ന് പേവിഷ ബാധ ഉണ്ടാകാം

മനുഷ്യരിലേക്ക് വൈറസ് പടർത്തുന്ന മറ്റൊരു പ്രധാന മൃ​ഗമാണ് വവ്വാൽ. അമേരിക്കയിൽ വവ്വാൽ കടിച്ചുണ്ടാകുന്ന പേവിഷ ബാധ മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി സിഡിസ് റിപ്പോർട്ട് ചെയ്യുന്നു.

6. എലി

rat
എലികള്‍ കടിച്ചാല്‍ പേവിഷ ബാധയേല്‍ക്കാം

എലികൾക്ക് മനുഷ്യരിൽ പേവിഷ ബാധയുണ്ടാക്കാൻ സാധിക്കും. എന്നാൽ ഇത് വിരളമാണ്. എലികൾ ധാരാളമുള്ള പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്.

7. അണ്ണാൻ

squirrels
അണ്ണാന്‍ കടച്ചാല്‍ പേവിഷ ബാധയേല്‍ക്കാം

അണ്ണാനിൽ നിന്ന് കടിയേറ്റാലും മനുഷ്യർക്ക് പേവിഷ ബാധയേൽക്കാം. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവന്റേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com