

ചായ മിക്കവരുടെയും ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. സമയത്തിന് കിട്ടിയില്ലെങ്കില്‍ പലര്‍ക്കും തലവേദന പോലുള്ള അസ്വസ്ഥതകളും സംഭവിക്കാറുണ്ട്. എന്നാല്‍ വൈകുന്നേരത്തെ ചായക്ക് പകരം മസാല ചായ ആക്കിയാലോ... അല്‍പം ആരോഗ്യകരമായ പാനീയമാകട്ടേ ഇനി വൈകുന്നേരങ്ങളില്‍..
മസാലചായ വെറും സ്വാദിന് വേണ്ടി മാത്രമല്ല ആളുകള്‍ കുടിക്കുന്നത്. അതിന് ഗുണങ്ങളേറെയുണ്ട്. മസാല ചായ കുടിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കും നല്ലതാണത്രേ. മസാലചായയില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറില്‍ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി പാരാസൈറ്റിക് പ്രോര്‍ട്ടികളുള്ള നിരവധി സുഗന്ധവ്യഞ്ചനങ്ങള്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് അവ തുമ്മല്‍, ജലദോഷം എന്നിവയില്‍ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ ഏലക്കയും, ഗ്രാമ്പുവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഗ്യാസ് ട്രബിള്‍ പ്രശ്‌നമുള്ളവര്‍ ദിവസവും ഒരു കപ്പ് മസാല ചായ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റിക്ക് നല്ലൊരു പ്രതിവിധിയാണ് മസാല ചായ.
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ഏലയ്ക്ക (5 എണ്ണം), പട്ട (2 എണ്ണം), ഗ്രാമ്പു (6 എണ്ണം), ഇഞ്ചി (2 ടേബിള്‍സ്പൂണ്‍), കുരുമുളക് (1 ടീസ്പൂണ്‍) എന്നിവ ചൂടാക്കുക. മൂത്ത മണം വരുന്നതുവരെ വഴറ്റുക. ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി തണുക്കാന്‍ വയ്ക്കുക. ശേഷം ഈ മസാലകള്‍ നന്നായി പൊടിച്ചെടുക്കുക. ഇത് നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരുമാസത്തോളം സൂക്ഷിച്ചുവയ്ക്കാം.
മസാല ചായ ഉണ്ടാക്കാന്‍ ആദ്യം ഒരു പാനില്‍ പാല്‍ ചൂടാക്കുക. പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറയ്ക്കുക. ശേഷം ഇഞ്ചിയും പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ മസാല പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. ഇളക്കിയശേഷം ഗ്ലാസില്‍ ഒഴിച്ച് ചൂടോടെ കുടിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates