

അമിതവണ്ണമുള്ള മിക്കവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബെല്ലി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന വയറിലെ കൊഴുപ്പ്. ഇത് പക്ഷേ അമിതവണ്ണത്തേക്കാള്‍ അപകടകാരിയുമാണ്. വയറിലെ കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 'നിങ്ങളുടെ ഇടുപ്പിനേക്കാള്‍ വലിയ വയറാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ വേഗം പോയി ഡോക്ടറെ കാണുക തന്നെ വേണം'- ഗവേഷകനായ ഡോക്ടര്‍ ജോസ് മെഡിന പറഞ്ഞു.
നിയന്ത്രിതമായ ഭാരമുള്ള ആളുകള്‍ക്ക് ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടിയവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത കുറവാണ്. കൊഴുപ്പിന്റെ വിതരണം ശരിയായി നടക്കുന്നതിനാലാണത്.
നമ്മുടെ ബോഡി മാക്‌സ് ഇന്‍ഡക്‌സില്‍ വ്യത്യാസം വരുമ്പോഴാണ് അമിതവണ്ണം ഉണ്ടാകുന്നത്. ഉയരത്തിന് ആനുപാതികമായുള്ള വണ്ണത്തിനെയാണ് ബോഡി മാക്‌സ് ഇന്‍ഡക്‌സ് എന്ന് പറയുന്നത്. ഇതില്‍ വണ്ണക്കുറവ്, നോര്‍മ്മല്‍ വെയ്റ്റ്, ഓവര്‍ വെയ്റ്റ്, പൊണ്ണത്തടി ഇങ്ങനെ നാലായി തിരിക്കാം. ഇതില്‍ ബോഡി മാക്‌സ് ഇന്‍ഡക്‌സ് കൃത്യമായവരില്‍ കൊഴുപ്പ് അടിയുകയില്ല. അല്ലാത്തപക്ഷം കൊഴുപ്പിന്റെ വിതരണം ശരിയായ രീതിയില്‍ അല്ല നടക്കുക.
'നമ്മുടെ ശരീരത്തില്‍ ആദ്യം കൊഴുപ്പ് വന്നടിയുന്ന സ്ഥലമാണ് വയര്‍. ബോഡി മാക്‌സ് ഇന്‍ഡക്‌സ് കൃത്യമല്ലെങ്കിലും ശരീരത്തിന്റെ എല്ലാ ഭാഗവും ഒരു പോലെയാണെങ്കില്‍ അധികം ഭയപ്പെടേണ്ടതില്ല. ബെല്ലി ഫാറ്റിന്റെ അത്ര അപകടകാരിയല്ല അമിതവണ്ണം. മസില്‍സ് ഉണ്ടെങ്കില്‍ വളരെ നല്ലതാണ്. പക്ഷേ വയറില്‍ കൊഴുപ്പ് അടിയുന്നവര്‍ക്ക് ആരോഗ്യമുള്ളവരുടെ ലക്ഷണമായ മസില്‍സ് ഒന്നും വളരാന്‍ സാധ്യതയില്ല'- ഡോക്ടര്‍ വ്യക്തമാക്കി. ഇതുകൊണ്ട് തന്നെ വയറില്‍ കൊഴുപ്പ് അടിഞ്ഞിട്ടുള്ളവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ പെട്ടെന്ന് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതരീതിയില്‍ വന്ന മാറ്റങ്ങളും ആഹാരരീതിയുമൊക്കെ ബെല്ലി ഫാറ്റ് കൂടാനിടയായ കാരണങ്ങളാണ്. ഏറെ സമയം ഇരിക്കുന്നത് വയറ്റില്‍ കൊഴുപ്പ് കൂടാനിടയാക്കും. ടി.വി കാണുന്ന സമയം കുറയ്ക്കുകയും ലഘുഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുന്നതും സഹായകരമാകും.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ വയര്‍ കുറക്കാം. ആഹാരത്തില്‍ നിന്നും പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പഞ്ചസാരയില്‍ ഉയര്‍ന്ന കൊഴുപ്പുണ്ട്. പഞ്ചസാര കഴിച്ചാല്‍ വയര്‍ കൂടും. പ്രമേഹവും ഫാറ്റി ലിവറുമെല്ലാം വരുന്നതിനും പഞ്ചസാര ഒരു കാരണമാണ്. അപ്പോള്‍ വയറില്‍ കൊഴുപ്പുള്ളവര്‍ക്കും ഈ രോഗങ്ങള്‍ വരും. 2009ല്‍ ചില ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്.
ആരോഗ്യമുള്ള ശരീരത്തിന് വേണ്ടി ആഹാരത്തില്‍ നിന്നും പഞ്ചസാരയുടെ അളവ് പാടേ കുറച്ച്, പകരം പ്രോട്ടീന്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കാനാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. മാത്രമല്ല, ജംഗ് ഫുഡ്‌സും സ്‌നാക്‌സും ഒഴിവാക്കുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates