വീട്ടിലൊരു സേവനവാരം നടത്തിക്കളയാമെന്ന് വിചാരിക്കുമ്പോള്‍ കുറേ നൂലാമാലകള്‍ ഓരോരുത്തരും പറഞ്ഞ് കേള്‍ക്കാറില്ലേ.. അത്തരം പറച്ചിലുകളില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് ഒന്ന് നോക്കിയാലോ. ചില സംശയങ്ങള്‍ക്ക് മറുപടി താഴെയുണ്ട്.
വാക്വം ക്ലീനര്‍ വില്ലനാണോ?
വീട് വൃത്തിയാക്കാനിറങ്ങുമ്പോള്‍ വാക്വം ക്ലീനറാകും ബെസ്റ്റ് ഫ്രണ്ടാവുക. വീടിനുള്ളിലെ മൂലകളില്‍ നമ്മുടെ കണ്ണ് വെട്ടിച്ച് ഒളിച്ചിരിക്കുന്ന പൊടിയെ തുരത്താന്‍ വാക്വം ക്ലീനറാണ് ബെസ്റ്റ്. അതുകൊണ്ട് അടിച്ചുവാരാന്‍ ഇപ്പോഴും പുല്‍ച്ചൂല്‍ വേണമെന്ന് വാശിപിടിക്കാന്‍ നില്‍ക്കണ്ട. ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പുല്‍ച്ചൂല്‍ ക്ലീനിംഗ് ഫര്‍ണീച്ചറുകളില്‍ പൊടി കടന്നു കൂടാന്‍ കാരണമാകും.
എയര്‍ഫ്രെഷ്‌നറുകളോട് ബൈ പറയേണ്ടതുണ്ടോ?
മുറിയൊന്ന് സുന്ദരമാക്കിക്കളയാം എന്ന ചിന്തയോടെ ഓടിയെത്തി എയര്‍ഫ്രെഷ്‌നറുകള്‍ എടുത്ത് വാരിപ്പൂശാന്‍ നില്‍ക്കണ്ട. മുറികള്‍ വൃത്തിയാക്കാതെയുള്ള സ്‌പ്രേ പ്രയോഗം രണ്ട് ഗന്ധങ്ങളും കൂടിക്കുഴയുന്നതിന് കാരണമാകും. മുറിക്കുള്ളില്‍ സുഗന്ധം പരത്താന്‍ നമ്മളുപയോഗിക്കുന്ന വസ്തുക്കളിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മുറിക്കുള്ളിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്നാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇനി എയര്‍ഫ്രെഷ്‌നര്‍ കൂടിയേ തീരൂ എന്നുള്ളവര്‍ക്ക് 0.1 മൈക്രോണ്‍ അള്‍ട്രാഫൈന്‍ പാര്‍ട്ടിക്കിള്‍സ് ഉള്ള സ്‌പ്രേകള്‍ ഉപയോഗിക്കാം.
കാര്‍പറ്റ് എപ്പോഴും വൃത്തിയാക്കരുത്, നശിച്ചു പോകും!
വാക്വം ക്ലീനര്‍ വച്ച് പൊടി വലിച്ചെടുക്കുന്നതാണ് കാര്‍പറ്റ് വൃത്തിയാക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. അതിന് ശേഷം വെയിലു കൊള്ളിക്കാന്‍ പറ്റുന്ന മെറ്റീരിയല്‍ ആണെങ്കില്‍ അങ്ങനെയും ചെയ്യാം. സത്യം പറഞ്ഞാല്‍ ഏറ്റവുമധികം പൊടി അടിയുന്ന സ്ഥലങ്ങളിലൊന്ന് കാര്‍പറ്റാണ്. യഥാസമയം വൃത്തിയാക്കിയില്ലെങ്കില്‍ ചെറിയ ജീവികള്‍ക്കും ബാക്ടീരിയകള്‍ക്കും അതൊരു താവളമായി മാറുമെന്നതില്‍ സംശയം വേണ്ട. ഭക്ഷണസാധനങ്ങളും മറ്റും കാര്‍പറ്റിലായിപ്പോകുന്നത് ഫ്‌ളോറിങുകള്‍ക്ക് കൂടി അപകടമാണ്. അപ്പോള്‍ ഇനി ധൈര്യമായി വാക്വം ക്ലീനര്‍ ഉപയോഗിച്ചോളൂ.
വാതിലും ജനാലകളും അടച്ചിട്ടാല്‍ പൊടി കയറില്ല!
ഇതൊരു മണ്ടന്‍ ആശയമാണ് എന്നാണ് ഇന്റീരിയര്‍ വിദഗ്ധര്‍ പറയുന്നത്. വാതില്‍ തുറക്കുമ്പോള്‍ മാത്രമല്ല വീടിനുള്ളിലേക്ക് പൊടിപടലങ്ങള്‍ കടന്നുകൂടുന്നത്. വീട്ടിലെ ഓരോ ചെറിയ സുഷിരങ്ങള്‍ക്കും പുറമേ വീടിനുള്ളില്‍ വച്ചിരിക്കുന്ന ക്ലീനിങ് ഏജന്റ്‌സില്‍ നിന്നും അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുമ്പോഴും, വീടിനുള്ളിലെ ചെടികളില്‍ നിന്നുമെല്ലാം പൊടി അകത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇവ വൃത്തിയാക്കാനുള്ള പണിയാണ് ആദ്യം വേണ്ടത്. ജനാലകളും വാതിലുകളുമെല്ലാം ഇടയ്ക്ക് തുറന്നിടുന്നത് വീടിനുള്ളിലേക്കുള്ള ശുദ്ധവായു വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
എയര്‍പ്യൂരിഫയറുകള്‍ ശൈത്യകാലത്തേക്കുള്ളതാണ്!
ഒരിക്കലുമല്ല, വായൂ മലിനീകരണം വര്‍ഷം മുഴുവന്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് അല്ലാതെ ശൈത്യകാല സ്‌പെഷ്യല്‍ അല്ലെന്ന് ആദ്യം തിരിച്ചറിയണം. വീടുനുള്ളില്‍ ശുദ്ധമായ വായൂസഞ്ചാരമുണ്ടായില്ലെങ്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസതടസ്സമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം ചെറുതല്ലാത്ത ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ഗുണനിലവാരം കൂടിയ എയര്‍ഫ്രെഷ്‌നറുകള്‍ ഉപയോഗിക്കാന്‍ മറക്കണ്ട.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates