ശരീരഭാരം കുറയ്ക്കണമെങ്കില്‍ ഐസ്ക്രീമും ചോക്ലേറ്റുമൊക്കെ വേണ്ടെന്നുവെച്ചോ എന്ന സ്ഥിരം പല്ലവി ഇനി വേണ്ട. ഐസ്ക്രീം പ്രേമികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഈ പുതിയ ഡയറ്റ്. ദിവസവും ഐസ്ക്രീം കഴിച്ചും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ് ഇത്.
ഹോളി മക്കോര്‍ഡ് എന്ന പുസ്തകത്തില്‍ നിന്നാണ് ഐസ്ക്രീം ഡയറ്റ് എന്ന ആശയം ജനിക്കുന്നത്. പതിവ് ഭക്ഷണക്രമത്തിനൊപ്പം ഐസ്ക്രീമും ചേര്‍ക്കുന്നത് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പാലിക്കാന്‍ സഹായിക്കുന്നതാണെന്നാണ് പറയപ്പെടുന്നത്.
കൊഴുപ്പ് കത്തിച്ചുകളയാന്‍ തക്ക യാതൊരു ഗുണഗണങ്ങളുമില്ലാത്ത ഐസ്ക്രീം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായകരമാകുന്നത്. ഭക്ഷണത്തോടൊപ്പം ഐസ്ക്രീം കഴിക്കുന്നത് പെട്ടെന്ന് വയര്‍ നിറഞ്ഞെന്ന തോന്നലിന് കാരണമാകുമെന്നും ഇതുമൂലം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞിരിക്കുമെന്നുമാണ് ഐസ്ക്രീം ഡയറ്റിന്റെ പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates