മോദിക്ക് ഉദ്ധവ് താക്കറെയുടെ രൂക്ഷവിമര്‍ശനം

Published: 18th February 2017 12:00 PM  |  

Last Updated: 18th February 2017 05:33 PM  |   A+A-   |  

താനെ: രാജ്യം നിര്‍മ്മിച്ചത് മോദിയാണെന്നും അദ്ദേഹം ഇവിടുത്തെ രാഷ്ട്രപിതാവാണെന്നുമാണ് ബിജെപിയുടെ ഭാവമെന്ന് ശിവസേന ദേശീയ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. കള്ളപ്പണത്തിനെതിരെയെന്നു പറയപ്പെടുന്ന നോട്ടുനിരോധനം കള്ളപ്പണക്കാരെയല്ല മറിച്ച് സാധാരണക്കാരായ ജനങ്ങളെയാണ് പ്രശ്‌നത്തിലാക്കിയത്. സാധാരണക്കാരായവര്‍ ക്യൂവില്‍ നിന്ന് മരിച്ചു വീണപ്പോള്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു താക്കറെ. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ശിവസേന കഴിഞ്ഞ തിരഞ്ഞെടുപ്പോടെ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ചിരുന്നു.