പ്രസവിച്ചയുടനെ കുഞ്ഞ് നടന്നുവെന്നത് കണ്ട് അത്ര അത്ഭുതപ്പെടേണ്ടതില്ല: ന്യായങ്ങളുമായി വീഡിയോ

ഉദാഹരണസഹിതം ഇന്‍ഫോ ക്ലിനിക് തെളിയിക്കുന്നത്
പ്രസവിച്ചയുടനെ കുഞ്ഞ് നടന്നുവെന്നത് കണ്ട് അത്ര അത്ഭുതപ്പെടേണ്ടതില്ല: ന്യായങ്ങളുമായി വീഡിയോ

കൊച്ചി: പ്രസവിച്ചയുടന്‍ ഡോക്ടറുടെ കൈകളില്‍ താങ്ങി നടക്കുന്ന നവജാത ശിശുവിന്റെ വീഡിയോ കണ്ട് അമ്പരന്നു നിന്നവരോട് മലയാളത്തില്‍നിന്നും മറുപടി വീഡിയോ പറയുന്നു: അത്ര ഞെട്ടുവൊന്നും വേണ്ട. ഇത് സര്‍വ്വസാധാരണംമാത്രം!
ഇന്‍ഫോ ക്ലിനിക് എന്ന ഗ്രൂപ്പാണ് ഫെയ്‌സ്ബുക്കില്‍ ഞെട്ടുന്ന വീഡിയോയുടെ ഞെട്ടുന്ന ശാസ്ത്രീയതയെക്കുറിച്ച് പറഞ്ഞത്. കുട്ടികളില്‍ ജന്മനാ സ്വായത്തമായതും എന്നാല്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ നഷ്ടപ്പെടുന്നതുമായ ഒരു പ്രേരണയാണത് എന്നാണ് ഉദാഹരണസഹിതം ഇന്‍ഫോ ക്ലിനിക് തെളിയിക്കുന്നത്.
ബ്രസീലില്‍ നിന്നും മെയ് 26 ന് പോസ്റ്റു ചെയ്ത ഒരു വീഡിയോയായിരുന്നു ജനിച്ചയുടന്‍ കുട്ടി നടക്കുന്നത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ മലയാള മാധ്യമങ്ങളടക്കം വളരെ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com