ഇതാ, മനുഷ്യന്‍ ഇങ്ങനെയാണ്; കണ്ണു തുറപ്പിക്കുന്ന ഹ്രസ്വചിത്രം

ഇതാ, മനുഷ്യന്‍ ഇങ്ങനെയാണ്; കണ്ണു തുറപ്പിക്കുന്ന ഹ്രസ്വചിത്രം

ചാപ്മാന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ജാക്ക് ആന്‍ഡേഴ്‌സന്റെ ഒരു അനിമേഷന്‍ ഹ്രസ്വചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ഏതോ ഗ്രഹത്തില്‍ രണ്ട് റോബോട്ടുകള്‍ തമ്മിലുള്ള പോരാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഡിസ്‌നി അനിമേഷന്‍ ചിത്രങ്ങളോട് സമാനമായി തോന്നുന്ന രീതിയില്‍  തുടങ്ങുന്ന ചിത്രം അതിമോഹത്തിലേക്കും സ്വന്തം കാര്യം എന്നതിലേക്കും പെട്ടെന്ന് തിരിയുന്നു. മനുഷ്യന്റെ യതാര്‍ത്ഥ സ്വഭാവാണ് ഈ കുഞ്ഞു ചിത്രത്തിലൂടെ ആന്‍ഡേഴ്‌സണ്‍ തുറന്നു കാണിക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് തമ്മിലുള്ള ഗാഢബന്ധം വരെ തകര്‍ത്തെറിയുന്ന മനുഷ്യന്റെ അതിമോഹത്തിന് യാതൊരു കുറവുമില്ല.

ഇത് എല്ലാ മനുഷ്യര്‍ക്കും സംഭവിക്കുന്ന കാര്യങ്ങളാണെന്ന് ചിത്രത്തെ കുറിച്ച് പറയുന്ന ആന്‍ഡേഴ്‌സണ്‍ മനുഷര്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കേണ്ടതിന്റെ ആവശ്യമാണ് സന്ദേശമായി നല്‍കുന്നത്. 

വയര്‍കട്ടേഴ്‌സ് എന്ന് പേരുള്ള ചിത്രം ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അക്കാദമി അവാര്‍ഡില്‍ ഫൈനല്‍ വരെ എത്താനും ഈ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് സാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com