''എല്ലാവരും പത്ത് രൂപ ഇട്ടാല്‍ നമുക്കൊരു പന്ത് വാങ്ങാം'': ഓല മടല്‍ മൈക്കും ബെഞ്ചുമായൊരു മീറ്റിങ്, വീഡിയോ വൈറല്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 07th November 2019 05:22 AM  |  

Last Updated: 07th November 2019 05:22 AM  |   A+A-   |  

children

 

റെ രസകരമായൊരു മീറ്റിങ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പത്ത് വയസോളം പ്രായമുള്ള കുറച്ച് കുട്ടികള്‍ ചേര്‍ന്നൊരു പന്ത് വാങ്ങാന്‍ ആസൂത്രണം ചെയ്യുന്നതാണ് മീറ്റിങ്ങില്‍ കാണുന്നത്.  

ഇവരുടെ മീറ്റിങ്ങിന് സെക്രട്ടറിയും പ്രസിഡന്റുമൊക്കെയുണ്ട്. ഓലമടലില്‍ വടി കുത്തി വെച്ചാണ് മൈക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇരിക്കാന്‍ മരത്തിന്റെ തടിയൊക്കെ വെച്ച് ഏകദേശം സെറ്റപ്പ് ഉണ്ടാക്കിയിരിക്കുകയാണ് കുട്ടികള്‍. മാത്രമല്ല, ഇവരുടെ കൂട്ടത്തിലെ മികച്ച കളിക്കാരന് കുട്ടി സെക്രട്ടറിയുടെ വക ഒരു പൊന്നാട അണിയിക്കല്‍ പരിപാടിയും വീഡിയോയില്‍ കാണാം. ഒരു ഔപചാരിക ചടങ്ങിന്റെ രീതിയിലേക്ക് ഇതിനെ മാറ്റാന്‍ കുട്ടികള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്.

വീഡിയോ കണ്ട് കുട്ടികളെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എല്ലാ ആഴ്ച്ചയും പത്ത് രൂപ വെച്ച് പിരിച്ച് ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് പൈസ നല്‍കാന്‍ തയാറായും ചിലര്‍ മുന്നോട്ട് വന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായി മാറി.

സുശാന്ത് നിലമ്പൂര്‍ എന്നാളാണ് വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ വീഡിയോക്ക് പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്. ഫുട്‌ബോള്‍ വാങ്ങാനുള്ള മീറ്റിങ് എന്ന പേരിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.