ഫോണ്‍ നന്നാക്കാന്‍ ഭാര്യ, ഫോണിനുള്ളില്‍ ഭര്‍ത്താവിന്റെ കുറിപ്പും കൈക്കൂലിയും; 'ഹിസ്‌റ്ററി ഭാര്യ അറിയരുത്'‌

ഫോണ്‍ നന്നാക്കാന്‍ ഭാര്യ, ഫോണിനുള്ളില്‍ ഭര്‍ത്താവിന്റെ കുറിപ്പും കൈക്കൂലിയും; 'ഹിസ്‌റ്ററി ഭാര്യ അറിയരുത്'‌

സഹായ അഭ്യര്‍ഥനക്ക്‌ ഒപ്പം 100 ഡോളറിന്റെ നോട്ടും കൈക്കൂലിയായി ഭര്‍ത്താവ്‌ ഒപ്പം ചേര്‍ത്തിരുന്നു




വാഷിങ്‌ടണ്‍: നന്നാക്കാനായി ലഭിച്ച ഐഫോണ്‍ തുറന്നപ്പോള്‍ ഒരു കുറിപ്പാണ്‌ അവിടെ ടെക്‌നീഷ്യനെ കാത്തിരുന്നത്‌. ഫോണ്‍ നന്നാക്കാനാവില്ലെന്ന്‌ കള്ളം പറയണം, ഹിസ്റ്ററി നോക്കുകയാണ്‌ ഭാര്യയുടെ ലക്ഷ്യം എന്ന്‌ പറഞ്ഞു സഹായ അഭ്യര്‍ഥനയായിരുന്നു ആ കുറിപ്പില്‍.

സഹായ അഭ്യര്‍ഥനക്ക്‌ ഒപ്പം 100 ഡോളറിന്റെ നോട്ടും കൈക്കൂലിയായി ഭര്‍ത്താവ്‌ ഒപ്പം ചേര്‍ത്തിരുന്നു. സംഭവം വെളിപ്പെടുത്തിയുള്ള ടെക്‌നീഷ്യന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇവിടെ എന്താണ്‌ ചെയ്യേണ്ടത്‌ എന്ന്‌ ചോദിക്കുകയാണ്‌ ടെക്‌നീഷ്യന്‍.

ഭാര്യയോട്‌ കാര്യം തുറന്ന്‌ പറയണം എന്നാണ്‌ ചിലര്‍ ടെക്‌നീഷ്യനോട്‌ നിര്‍ദേശിക്കുന്നത്‌. പണം തിരികെ കൊടുക്കുകയും വേണ്ട, ഭാര്യയോട്‌ കാര്യം വെളിപ്പെടുത്തുകയും ചെയ്യൂ എന്നാണ്‌ മറ്റ്‌ ചില വിരുതന്മാരുടെ ഉപദേശം. എന്നാല്‍ ഭര്‍ത്താവ്‌ ആവശ്യപ്പെട്ടത്‌ പോലെ ചെയ്യാനും കമന്റുകള്‍ വന്നു.

പിന്നാലെ യുവതി ഫോണ്‍ വാങ്ങാന്‍ തിരികെ വന്നപ്പോഴുള്ള വീഡിയോയും ടെക്‌നീഷ്യന്‍ പങ്കുവെക്കുന്നു. കുറിപ്പും, ഭര്‍ത്താവ്‌ പണം നല്‍കിയതിനെ കുറിച്ചും ടെക്‌നീഷ്യന്‍ യുവതിയോട്‌ പറയുന്നുണ്ട്‌. ഈ സമയം ഞാന്‍ 200 ഡോളര്‍ നല്‍കാം, ഫോണ്‍ നന്നാക്കി നല്‍കൂ എന്ന്‌ യുവതി ആവശ്യപ്പെട്ടു. ഒടുവില്‍ ഫോണ്‍ നന്നാക്കി നല്‍കാന്‍ അയാള്‍ തീരുമാനിച്ചു. ഭര്‍ത്താവ്‌ കുറ്റസമ്മതം നടത്തുന്ന വീഡിയോയും വന്നിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com