പാമ്പ് എന്ന് കേട്ടാൽ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാൽ പറയുകയും വേണ്ട!. അപ്പോൾ ഓടിയൊളിക്കാൻ ഒരിടമില്ലാത്ത നടുക്കടലിൽവച്ച് ബോട്ടിൽ വിഷപ്പാമ്പ് കയറിയാലെന്തുചെയ്യും? അത്തരമൊരു സംഭവമാണ് മെൽബണിൽ നടന്നത്. മത്സ്യബന്ധനത്തിനിടയിൽ തന്റെ ചെറുബോട്ടിൽ കയറിയ വിഷപ്പാമ്പിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മെൽബൺ സ്വദേശി.
ബാൻഡഡ് സീ ക്രേയ്റ്റ് വിഭാഗത്തിൽപ്പെട്ട വിഷപാമ്പാണ് ബോട്ടിലേക്ക് ഇഴഞ്ഞെത്തിയത്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഫിഷിങ് റോഡ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തായി പാമ്പ് നിലയുറപ്പിക്കുകയും ചെയ്തു. റോഡ് ഹോൾഡറിൽ ചുറ്റിപ്പിടിച്ച നിലയിൽ തല പുറത്തേക്കു നീട്ടിയായിരുന്നു പാമ്പിന്റെ കിടപ്പ്. എന്നാൽ ഉഗ്രവിഷമുള്ള പാമ്പ് തൊട്ടടുത്തുണ്ടെന്നകാര്യം വകവയ്ക്കാതെ ഇയാൾ മീൻപിടുത്തം തുടർന്നു.
പാമ്പിന്റെ ചിത്രം പകർത്തിയ ശേഷം മത്സ്യത്തൊഴിലാളി തന്നെയാണ് അത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ബാൻഡഡ് സീ ക്രേയ്റ്റുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഉപദ്രവിക്കുകയോ ശല്യപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്താൽ മാത്രമേ ഇവ പ്രകോപിതരാകാറുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates