ആന മാത്രമല്ല, പോത്തും കിടുവാ!; ദാഹിച്ചുവലഞ്ഞപ്പോൾ സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന വിഡിയോ വൈറൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 10:21 AM  |  

Last Updated: 24th November 2021 10:26 AM  |   A+A-   |  

buffalo_pumps_water

വിഡിയോ സ്ക്രീൻഷോട്ട്

 

ദാഹിച്ചുവലഞ്ഞ പോത്ത് ഹാൻഡ് പമ്പ് പൈപ്പിൽ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. 
ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 

പൈപ്പിനൊപ്പം സ്ഥാപിച്ച പമ്പ് പ്രവർത്തിപ്പിച്ച് ആവശ്യമുള്ള വെള്ളം എടുത്ത് കുടിക്കുകയാണ് പോത്ത്. തറയിലേക്ക് കൊമ്പ് കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം നിലത്തുവീണുകിടക്കുന്ന വെള്ളം കുടിക്കും. പോത്തുകൾക്ക് ബുദ്ധിയും ശക്തിയുമുണ്ടെന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

നേരത്തെ തുമ്പികൈ ഉപയോ​ഗിച്ച് ഹാൻഡ് പമ്പിൽ നിന്ന് ആന വെള്ളം കുടിക്കുന്ന വിഡിയോ വൈറലായിരുന്നു. തുമ്പിക്കൈ കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം വെള്ളം കോരികുടിക്കുന്നതാണ് ആനയുടെ ദൃശ്യങ്ങൾ. ഇതിനുപിന്നാലെയാണ് പോത്തും വെള്ളമടിച്ചു ശ്രദ്ധനേടിയിരിക്കുന്നത്.