പിസ സൂപ്പറല്ലേ? ലോകത്തിലെ ഏറ്റവും പ്രശസ്തമായ 7 വെറൈറ്റികള്‍ ഇതാ 

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഏഴ് പിസകള്‍ പരിചയപ്പെടാം, ഒരിക്കലെങ്കിലും പരീക്ഷിക്കാന്‍ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ക്കാം ഇവയെ
നെപ്പോളിയന്‍ പിസ
നെപ്പോളിയന്‍ പിസ

ലരുടെയും ഫേവറേറ്റ് ഫുഡ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളവയാണ് ഇറ്റാലിയന്‍ വിഭവങ്ങള്‍. അതില്‍ തന്നെ പിസയ്ക്ക് ആരാധകര്‍ ഏറെയാണ്. ഏത് രാജ്യക്കാരാണെങ്കിലും ഇടയ്ക്കിടെയെങ്കിലും പിസ കഴിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഏഴ് പിസകള്‍ പരിചയപ്പെടാം, ഒരിക്കലെങ്കിലും പരീക്ഷിക്കാന്‍ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ക്കാം ഇവയെ. 

നെപ്പോളിയന്‍ പിസ

ഇറ്റലിയിലെ നേപ്പിള്‍സ് എന്ന സ്ഥലത്തുനിന്നുള്ളതാണ് നെപ്പോളിയന്‍ പിസ. പച്ച തക്കാളി, മൊസെറെല്ലാ ചീസ്, ബേസില്‍ ലീഫ്, ഒലിവ് ഓയില്‍ എന്നിവയാണ് നെപ്പോളിയന്‍ പിസയുടെ ചേരുവകള്‍. എല്ലാം ഫ്രഷ് ആയിരിക്കണം. മറ്റ് പിസകളെ അപേക്ഷിച്ച് ചീസിനേക്കാള്‍ കൂടുതല്‍ സോസ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത് എന്നതാണ് നെപ്പോളിയന്‍ പിസയുടെ പ്രത്യേകത. ചെറിയ വലുപ്പത്തില്‍ ഉയര്‍ന്ന താപനിലയിലാണ് ഇത് തയ്യാറാക്കിയെടുക്കുന്നത്. 

ന്യൂയോര്‍ക്ക് സ്‌റ്റൈല്‍ പിസ

ഇത് പലര്‍ക്കും പരിചിതമായ ഒരു പിസയാണ്. വലുപ്പം കൊണ്ടാണ് ഇത് കൂടുതല്‍ ശ്രദ്ധനേടുന്നത്. കട്ടിയുള്ള ക്രിസ്പി ക്രസ്റ്റാണ് ന്യൂയോര്‍ക്ക് സ്‌റ്റൈല്‍ പിസയ്ക്കുള്ളത്. എന്നിരുന്നാലും ഇവ വളരെ മൃദുലവുമാണ്. തക്കാളി സോസ്, മൊസെറെല്ലാ ചീസ് എന്നിവയാണ് പ്രധാന ടോപ്പിങ്‌സ്. 

<strong>ന്യൂയോര്‍ക്ക് സ്‌റ്റൈല്‍ പിസ</strong>
ന്യൂയോര്‍ക്ക് സ്‌റ്റൈല്‍ പിസ

സിസിലിയന്‍ പിസ

ദീഘചതുരാകൃതിയില്‍ ആണ് സിസിലിയന്‍ പിസ തയ്യാറാക്കുന്നത്. പേര് സൂചടിപ്പിക്കുന്നതുപോലെതന്നെ ഇറ്റലിയിലെ സിസിലി എന്ന സ്ഥലത്തുനിന്നാണ് ഈ പിസയുടെ ഉത്ഭവം. ഭയങ്കര കട്ടിയുള്ള ക്രസ്റ്റാണ് സിസിലിയന്‍ പിസയുടേത്. എന്നാല്‍ ഇവ തന്നെ രണ്ട് തരത്തില്‍ ലഭ്യമാണ്. ഒന്ന് പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്നതും മറ്റൊന്ന് ലോകത്തിലെ മറ്റ് സ്ഥലങ്ങളില്‍ വികസിച്ചവയുമാണ്. സിസിലിയന്‍ പിസ ചുട്ടെടുക്കുന്ന ഫോക്കാസിയ ബ്രെഡ് പോലെ തോന്നുന്ന ഒന്നാണ്. സോസ്, ചീസ് പിന്നെ വിവിധതരം ടോപ്പിംഗുകള്‍ കൊണ്ടാണ് ഇവ തയ്യാറാക്കുന്നത്. 

<strong>സിസിലിയന്‍ പിസ</strong>
സിസിലിയന്‍ പിസ

ചിക്കാഗോ പിസ

പാനില്‍ വച്ച് ബേക്ക് ചെയ്‌തെടുക്കുന്ന ഒരു തരം വെറൈറ്റിയാണ് ചിക്കാഗോ പിസ. ഒരുപാട് ടോപ്പിങ്ങുകള്‍ ഇതില്‍ ഉള്‍പ്പെടുത്താമെന്നതും പ്രത്യേകതയാണ്. മറ്റു പിസകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിക്കാഗോ പിസ തയ്യാറാക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടുതന്നെ ടോപ്പിങ്ങുകള്‍ വിപരീത ക്രമത്തിലാണ് ചേര്‍ക്കുന്നത്. ആദ്യം ചീസ് കൊണ്ടൊരു ലെയര്‍ ഉണ്ടാക്കിയതിന് ശേഷം പിന്നാലെ പച്ചക്കറികളോ ഇറച്ചിയോ ചേര്‍ക്കാം. ഏറ്റവും അവസാനമാണ് തക്കാളി സോസ് ചേര്‍ക്കുന്നത്. 

ഗ്രീക്ക് പിസ

ആഴം കുറഞ്ഞ ലോഹ ചട്ടിയിലാണ് ഗ്രീക്ക് പിസ തയ്യാറാക്കുന്നത്. സാധാരണ പിസകളില്‍ നിന്ന് വ്യത്യസ്തമായി മാവ് വലിച്ചുനീട്ടിയല്ല ഗ്രീക്ക് പിസ തയ്യാറാക്കുന്നത്. ഇത് വളരെ നേര്‍ത്ത ക്രസ്റ്റ് ഉള്ളതല്ലെങ്കിലും ചിക്കാഗോ സ്‌റ്റൈല്‍ പോലെ അത്ര കട്ടിയുള്ളതും ആയിരിക്കില്ല. മറ്റു പിസകളേക്കാള്‍ കൂടുതല്‍ ഒലിവ് ഓയിലും ഗ്രീക്ക് പിസയില്‍ ഉപയോഗിക്കാറുണ്ട്. ഈ പിസയില്‍ ഉപയോഗിക്കുന്ന തക്കാളി സോസിനും പ്രത്യേകതയുണ്ട്. ഫെറ്റ ചീവ്, വെയിലത്ത് ഉണക്കിയ തക്കാളി, ഒലിവ്, വറുത്ത റെഡ് പെപ്പര്‍ എന്നിവയാണ് ഇതിന്റെ പ്രധാന ടോപ്പിങ്ങുകള്‍. 

ഡിട്രോയിറ്റ് പിസ

ഡിട്രോയിറ്റ് പിസയ്ക്ക് കട്ടിയുള്ള മൃദുവായ ക്രസ്റ്റ് ആണ് ഉള്ളത്. വലിയ ദീര്‍ഘചതുരാകൃതിയിലുള്ള പാനിലാണ് ഇത് തയ്യാറാക്കുന്നത്. ഡെട്രോയിറ്റിലെ പ്രശ്‌സ്ത വാഹനനിര്‍മ്മാതാക്കള്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളുടെ മാതൃകയിലുള്ള സ്റ്റീല്‍ പാത്രങ്ങളിലാണ് ഡിട്രോയിറ്റ് പിസ തയ്യാറാക്കിയിരുന്നത്. പിസയുടെ അരികുകളില്‍ ചീസ് വിതറി ഒരു ക്രഞ്ചി ക്രിസ്പ്പി ക്രസ്റ്റ് ആണ് തയ്യാറാക്കുന്നത്. പരമ്പരാഗത രീതിയില്‍ വിസ്‌കോണ്‍സിന്‍ ബ്രിക്ക് ചീസ് ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്. 

സെന്റ് ലൂയിസ് പിസ

പേര് സൂചിപ്പിക്കുന്നത് പോലെ ഈ പിസ യുഎസ്സിലെ മിസോറിയിലെ സെന്റ് ലൂയിസില്‍ നിന്നുള്ളതാണ്. പുളിക്കാത്ത മാവ് ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്നതിനാല്‍ മറ്റ് പിസകളില്‍ നിന്ന് ഇവയെ പെട്ടെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയും. ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ആണ് ഈ പിസ മുറിക്കുന്നത്. അതുപോലെതന്നെ പ്രോവെല്‍ ചീസ് ആണ് ഇതില്‍ ഉപയോഗിക്കുന്നതും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com