പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകത്തെ ഏറ്റവും മികച്ച പാചകരീതി; അഞ്ചാം സ്ഥാനത്ത് ഇന്ത്യ, തിളങ്ങി കോഴിക്കോടൻ പെരുമ 

ഇറ്റലിക്കാണ് ഒന്നാം റാങ്ക്. ഗ്രീസിന് രണ്ടാം റാങ്കും സ്‌പെയിനിന് മൂന്നാം റാങ്കുമാണ്

രു രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാൻ അവിടുത്ത ഭക്ഷണത്തെക്കുറിച്ച് അറിയുക പ്രധാനമാണ്. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഇതുതന്നെയാണ് ലോകത്തെ ഏറ്റവും മികച്ച പാചകരീതികളിൽ ഒന്നായി ഇന്ത്യ ഇടം നേടാൻ കാരണവും. 2022ലെ ടേസ്റ്റ് അറ്റ്‌ലസിന്റെ ആഗോള പട്ടികയിൽ ഇന്ത്യൻ പാചകരീതി അഞ്ചാം റാങ്ക് നേടിയിരിക്കുകയാണ്. ഇറ്റലിക്കാണ് ഒന്നാം റാങ്ക്. ഗ്രീസിന് രണ്ടാം റാങ്കും സ്‌പെയിനിന് മൂന്നാം റാങ്കുമാണ്. നാലാമത് ജപ്പാനാണ്. 

ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്ക് ആളുകൾ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വിഭവങ്ങളിൽ ഏറ്റവും പ്രചാരമുള്ളത് തന്തൂരി വിഭവങ്ങൾക്കാണ്. മസാലകളിൽ ഗരം മസാലയ്ക്കാണ് പ്രിയമേറെ. നെയ്യ്, പനീർ, ബസ്മതി അരി, ഗോസ്റ്റ് ചില്ലി, കറിവേപ്പില എന്നീ ചേരുവകൾക്കും ആരാധകരേറെയുണ്ട്.  

പട്ടികയിൽ ഇന്ത്യയിൽ ഏറ്റവും നല്ല പരമ്പരാഗത വിഭവങ്ങൾ ലഭിക്കുന്ന റെസ്റ്റോറന്റുകളിൽ കോഴിക്കോട്ടുള്ള പാരഗൺ റെസ്റ്റോറന്റും ഇടം നേടി. ലസ്സി, ഡാർജിലിംഗ് ചായ, സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫി എന്നിവയാണ് ഇഷ്ട പാനീയങ്ങൾ. മെക്‌സിക്കോ, തുർക്കി, യുഎസ്, ഫ്രാൻസ്, പെറു എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ പത്തിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com