5.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്തും; പന്ത് ഓടിച്ചത് മെഴ്‌സിഡസ് കൂപ്പെ 

മെഴ്‌സിഡസ്-എഎംജി ജിഎല്‍ഇ 43 4മാറ്റിക്ക് കൂപ്പെ ആണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. 
അപകടത്തിൽപ്പെട്ട് റിഷഭ് പന്ത് ഓടിച്ച വാഹനം/ ചിത്രം: എഎൻഐ
അപകടത്തിൽപ്പെട്ട് റിഷഭ് പന്ത് ഓടിച്ച വാഹനം/ ചിത്രം: എഎൻഐ

ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടത്തില്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ മെഴ്‌സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന് തീപിടിക്കുകയായിരുന്നു. 

മെഴ്‌സിഡസ്-എഎംജി ജിഎല്‍ഇ 43 4മാറ്റിക്ക് കൂപ്പെ ആണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. വെറും 5.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്നതാണ് ഏറ്റവും ഉയര്‍ന്ന വേഗതയായി ക്രമീകരിച്ചിരിക്കുന്നത്. ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓള്‍-വീല്‍ ഡ്രൈസ് തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ ഉള്ളതാണ് ഈ വാഹനം. 

ഈ എസ് യു വി കൂപ്പെ ഹൈബ്രിഡിന് മൂന്ന് ലിറ്റര്‍ ബൈടര്‍ബോ പെട്രോള്‍ എന്‍ജിനും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ട്. 362 ബിഎച്ച്പി ശക്തിയും 520 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍.

അപകടത്തില്‍ നിന്ന് താരം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റിട്ടുണ്ട്. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. െ്രെഡവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി സൂചിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com