ആഞ്ഞടിച്ച് കാറ്റ്, കനത്ത മഴ; ചിറകുകൾ ചേർത്ത് പിടിച്ച് പക്ഷികൾ! കരുതൽ (വീഡിയോ)

കേബിളിൽ ശക്തമായ മഴയത്തിരിക്കുന്ന കിളികൾ ആഞ്ഞടിക്കുന്ന കാറ്റിൽ വീഴാതിരിക്കൻ പരസ്പരം ചിറകുകൾ ചേർത്തു പിടിക്കുന്നത് ദൃശ്യത്തിൽ കാണാം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ രസകരമായ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വരാറുണ്ട്. നമ്മുടെ മനസിനെ വല്ലാതെ സ്പർശിക്കുന്നതാണ് അവയിൽ പല ദൃശ്യങ്ങളും. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് വൈറലായി മാറിയത്. 

കനത്ത കാറ്റിലും മഴയും പരസ്പരം സംരക്ഷിക്കുന്ന രണ്ട് പക്ഷികളുടെ ദൃശ്യമാണിത്. കേബിളിൽ ശക്തമായ മഴയത്തിരിക്കുന്ന കിളികൾ ആഞ്ഞടിക്കുന്ന കാറ്റിൽ വീഴാതിരിക്കൻ പരസ്പരം ചിറകുകൾ ചേർത്തു പിടിക്കുന്നത് ദൃശ്യത്തിൽ കാണാം. ഓരോ തവണ കാറ്റ് വീശുമ്പോഴും വീണു പോകാതിരിക്കാൻ കിളികൾ ശ്രദ്ധിക്കുന്നതും ദൃശ്യത്തിൽ വ്യക്തം. 

ഐപിസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്രയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളുണ്ടാകുമ്പോഴും സംരക്ഷിച്ച് കൂടെ നിൽക്കുന്നവരാണ് നമ്മുടെ സ്വന്തം എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യം പങ്കിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com