15 അടി നീളം; ഉടമയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ച് കൂറ്റൻ പാമ്പ്; പൊലീസ് വെടിവച്ചു കൊന്നു

പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ തറയിൽ വീണുകിടക്കുകയായിരുന്നു ഇയാൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോർക്ക്: 15 അടിയോളം നീളമുള്ള കൂറ്റൻ വളർത്തു പാമ്പ് ഉടമയുടെ കഴുത്തിൽ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ചു. പിന്നാലെ പാമ്പിനെ പൊലീസ് വെടിവച്ച് കൊന്നു. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് ദാരുണ സംഭവം. 28 വയസുള്ള ഉടമ കൂടിയായ യുവാവിനെയാണ് പാമ്പ് ആക്രമിച്ചത്. 

വീട്ടുകാർ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോൾ ഹൃദയാഘാതം സംഭവിച്ച് യുവാവ് അബോധാവസ്ഥയിലായിരുന്നു. പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ തറയിൽ വീണുകിടക്കുകയായിരുന്നു ഇയാൾ. ജീവിതത്തിനും മരണത്തിനുമിടയിലായിരുന്ന യുവാവിനെ രക്ഷിക്കാനായി പൊലീസ് ഉടൻ തന്നെ പാമ്പിന്റെ തല ലക്ഷ്യമാക്കി വെടിവച്ചു. ഇതോടെ പാമ്പ് ഇയാളുടെ ശരീരത്തിലെ പിടിയയച്ചു. പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷിച്ച യുവാവിന് ഉടൻതന്നെ വൈദ്യ സഹായവും ലഭ്യമാക്കി. 

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസെത്തുമ്പോൾ അബോധാവസ്ഥയിൽ തറയിൽ കിടക്കുകയായിരുന്നു ഇയാൾ. കഴുത്തിൽ ചുറ്റിയിരുന്ന കൂറ്റൻ പാമ്പിന്റെ തല പുറത്തേക്ക് നീട്ടിപ്പിടിച്ചിരുന്നു. പാമ്പിനെ ഇയാളുടെ ശരീരത്തിൽ നിന്നു മാറ്റാൻ വെടിവയ്ക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല.  

ഏതിനത്തിൽപ്പെട്ട പാമ്പാണ് ഇയാളെ ആക്രമിച്ചതെന്ന് വ്യക്തമല്ല. മറ്റ് രണ്ട് പാമ്പുകളെക്കൂടി ഇവിടെ നിന്ന് കണ്ടെത്തി.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com