പെരി പെരി ഫ്രെഞ്ച് ഫ്രൈസ് ഉണ്ടോ?, വൈറലായി മുത്തശ്ശിയുടെ ക്യൂട്ട് വിഡിയോ 

പെരി പെരി ഫ്രെഞ്ച് ഫ്രൈസ് ആസ്വദിച്ച് കഴിക്കുന്ന മുത്തശ്ശിയുടെ വിഡിയോയാണിത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

പ്രായമാകുമ്പോള്‍ എല്ലാവരും കുട്ടികളെപ്പോലെ ആകുമെന്ന് പറയാറുണ്ട്, ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പെരി പെരി ഫ്രെഞ്ച് ഫ്രൈസ് ആസ്വദിച്ച് കഴിക്കുന്ന മുത്തശ്ശിയുടെ വിഡിയോയാണിത്. 

ഹോട്ടല്‍ ഭക്ഷണം അത്ര ഇഷ്ടമല്ലാത്ത മുത്തശ്ശിയെ കൊച്ചുമകനാണ് ആദ്യമായി ഫ്രെഞ്ച് ഫ്രൈസ് കഴിപ്പിച്ചത്. അതില്‍ പിന്നെ മുത്തശ്ശിയുടെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് ഇത്. മുത്തശ്ശിക്കായി വാങ്ങിയ ഫ്രൈഞ്ച് ഫ്രൈസ് പാക്കറ്റുമായി കൊച്ചുമകന്‍ എത്തുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. കൈയില്‍ കിട്ടിയ കവറില്‍ പെരി പെരി മസാലയും മിക്‌സ് ചെയ്ത ഫ്രൈസ് ഓരോന്നായി എടുത്ത് ആസ്വദിച്ച് കഴിക്കുകയാണ് മുത്തശ്ശി. ജെയ് പരീക് എന്നയാളാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

"ഞങ്ങള്‍ ഒരിക്കല്‍ മക്‌ഡൊണാള്‍ഡ്‌സിന് മുന്നിലൂടെ പോകുകയായിരുന്നു. അവിടെ കേറി ഭക്ഷണം കഴിച്ചു. മുത്തശ്ശി താന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഭയങ്കര ചിട്ടയുള്ള ആളാണ്. ഒരു 20 മിനിറ്റോളം ഞാന്‍ നിര്‍ബന്ധിച്ചു ഒന്നു കഴിച്ചു നോക്കാന്‍ പറഞ്ഞു. ഇപ്പോല്‍ ഞാന്‍ പുറത്തുപോയി വരുമ്പോള്‍ എന്ത് വാങ്ങിക്കണമെന്ന് ചോദിച്ചാല്‍ ഫ്രെഞ്ച് ഫ്രൈസ് എന്ന് പറയും", ജയ് പരീക് വിഡിയോയ്‌ക്കൊപ്പം കുറിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com