അയ്യോ ഭീമന്‍ പാമ്പിന്റെ അസ്ഥികൂടം! ഗുഗിള്‍ മാപ്പില്‍ കണ്ടെത്തിയത്; സംഗതി വേറെ ലെവല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 02:03 PM  |  

Last Updated: 30th March 2022 02:03 PM  |   A+A-   |  

Giant_Snake_Skeleton

വീഡിയോ സ്ക്രീൻഷോട്ട്

 

ഴിയുന്നത്ര യാത്രചെയ്ത് ഇഷ്ടസ്ഥലങ്ങളൊക്കെ ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്നവര്‍ ഏറെയാണ്. ഇത് പറ്റാത്തവര്‍ ഗൂഗിള്‍ മാപ്പിലെങ്കിലും ഈ സ്ഥലങ്ങളൊക്കെ കണ്ടുകളയാം എന്ന് ചിന്തിക്കുന്നതും ഇപ്പോള്‍ സാധാരണമാണ്. പക്ഷെ ഇതിനിടയില്‍ എപ്പോഴെങ്കിലും വിചിത്രമായ കാഴ്ചകള്‍ നിങ്ങളുടെ കണ്ണിലുടക്കിയിട്ടുണ്ടോ? എന്നാലിതാ ഒരു ഭീമന്‍ പാമ്പിന്റെ അസ്ഥികൂടം കണ്ടെന്നാണ് ഗൂഗിള്‍ മാപ്പിലെ കാഴ്ചകള്‍ തേടിയിരങ്ങിയ ഒരു ടിക്ക്‌ടോക്കര്‍ പറയുന്നത്. 

ഗൂഗിള്‍മാപ്‌സ്ഫണ്‍ എന്ന ടിക് ടോക്ക് അക്കൗണ്ടിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഫ്രാന്‍സിലെ ഒരു കടല്‍ത്തീരത്ത് ഭീമന്‍ പാമ്പിന്റെ അസ്ഥികൂടം പോലൊന്ന് കണ്ടെന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 30മീറ്റര്‍ നീളമാണ് ഇതില്‍ കാണുന്നത്. ഇത് വംശനാശം സംഭവിച്ച ടൈറ്റനോബോവയുടേതാകാമെന്നും അക്കൗണ്ടില്‍ പറയുന്നു. 

എന്നാല്‍ സംഗതി പാമ്പൊന്നുമല്ല. പാമ്പിന്റെ അസ്ഥികൂടം പോലെ തോന്നിക്കുന്ന ഇത് യഥാര്‍ത്ഥത്തില്‍ ലോഹത്തില്‍ തീര്‍ത്ത ഒരു ശില്‍പ്പമാണ്. ലെ സര്‍പ്പന്‍ ഡി ഓസ്യാന്‍ എന്നറിയപ്പെടുന്ന ഇത് ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ തീരത്താണുള്ളത്. 425അടി ഉയരമുള്ള ഈ ശില്‍പ്പം 2012ല്‍ സ്ഥാപിച്ചതാണ്. അതായത് പാമ്പിന്റെ അസ്ഥികൂടം എന്ന കരുതിയത് യഥാര്‍ത്ഥത്തില്‍ ഒരു കലാസൃഷ്ടിയാണെന്ന് ചുരുക്കം.