സ്വിമ്മിങ് പൂളിലേക്ക് വീണ് കുട്ടി, ടീഷർട്ടിൽ പിടിച്ച് വലിച്ചുകയറ്റി അമ്മ; സൂപ്പര്‍ മോം, വിഡിയോ വൈറൽ 

കുട്ടിയുടെ ടീഷര്‍ട്ടില്‍ പിടികിട്ടിയ അമ്മ മകനെ രക്ഷിക്കുകയായിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

സ്വിമ്മിങ് പൂളില്‍ നിന്ന് മകനെ രക്ഷിച്ച അമ്മയ്ക്ക് കൈയടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ വൈറലായ വിഡിയോയില്‍ സ്വിമ്മിങ് പൂളിലേക്ക് എടുത്തുചാടാന്‍ ശ്രമിക്കുന്ന കുട്ടിയെ കൃത്യസമയത്ത് അമ്മ പിടിച്ചുനിര്‍ത്തുന്നത് കാണാം. കുട്ടിയുടെ ടീഷര്‍ട്ടില്‍ പിടികിട്ടിയ അമ്മ മകനെ കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. 

'മദര്‍ ഓഫ് ദി ഇയര്‍' എന്നാണ് ഇവരെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഇതിനോടകം നാലര ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്. സൂപ്പര്‍ മോം എന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് കുറിച്ചിരിക്കുന്നത്. മക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ അമ്മമാരും സൂപ്പര്‍ഹീറോകളായി മാറുമെന്നും ഇത് അവിശ്വസനീയമാണെന്നും ഒരാള്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com