എട്ടാംനിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന് മൂന്ന് വയസ്സുകാരി; പെണ്‍കുട്ടി രക്ഷപ്പെട്ടത് ഇങ്ങനെ- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 12:52 PM  |  

Last Updated: 16th May 2022 12:52 PM  |   A+A-   |  

RESCUE

മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യം

 

നൂര്‍- സുല്‍ത്താന്‍: കസാഖ്സ്ഥാനില്‍ കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയെ രക്ഷിച്ച യുവാവിന് അഭിനന്ദനപ്രവാഹം. ജീവന്‍ പണയം വെച്ചാണ് യുവാവ് എട്ടാംനിലയില്‍ തൂങ്ങിക്കിടന്ന പെണ്‍കുട്ടിയെ രക്ഷിച്ചത്. 

കസാഖ്സ്ഥാന്‍ തലസ്ഥാനമായ നൂര്‍- സുല്‍ത്താനില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. അമ്മ പുറത്തുപോയ സമയത്ത് മൂന്ന് വയസുകാരി സോഫയുടെ മുകളില്‍ കയറി ജനലിലേക്ക് കയറാന്‍ ശ്രമിച്ചു. അതിനിടെ കാല്‍വഴുതി വീണ പെണ്‍കുട്ടിക്ക് ജനലിന്റെ കമ്പിയില്‍ പിടിത്തം കിട്ടിയതിനാല്‍ തൂങ്ങിക്കിടക്കുകയായിരുന്നു. 

ഈ സമയത്ത് കെട്ടിടത്തിന്റെ താഴെ ആളുകള്‍ കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാബിത്താണ് കുട്ടിയെ രക്ഷയ്ക്ക് എത്തിയത്. നൂറടി ഉയരത്തില്‍ ജീവന്‍ പണയം വച്ചാണ് യുവാവ് കുട്ടിയെ രക്ഷിച്ചത്.കുട്ടി താമസിക്കുന്ന വീടിന്റെ തൊട്ടുതാഴെയുള്ള വീടിന്റെ ജനലിലൂടെയാണ് സാബിത്ത് കുട്ടിയുടെ അരികില്‍ എത്തിയത്. 

 

കുട്ടിയെ സാബിത്ത് രക്ഷിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മൂന്ന് വയസ്സുകാരിയുടെ വലതുകാലില്‍ പിടിച്ചാണ് യുവാവ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കുട്ടിയെ ജനലിലൂടെ മുറിയുടെ അകത്തുള്ള ആള്‍ക്ക് കൈമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സിഗ്നലില്‍ യുവതി സ്റ്റിയറിംഗിലേക്ക് കുഴഞ്ഞുവീണു, മുന്നോട്ടുനീങ്ങി കാര്‍; പിന്നീട്- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ