ട്രെയിന്‍ യാത്രയ്ക്കിടെ ഭാര്യയുടെ കാല്‍വിരലുകളില്‍ നെയില്‍ പോളിഷ് ഇട്ട് ഭര്‍ത്താവ്; വിഡിയോ വൈറല്‍ 

പ്രണയത്തിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതാണ് ഇത്തരം വിഡിയോകളെന്നാണ് കമന്റുകള്‍
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ മാജിക് ഒറ്റമൂലികളോ സീക്രട്ട് സൂത്രവാക്യമോ ഒന്നും ഇല്ല. പങ്കാളികള്‍ ഇരുവരുടെയും കഠിനാധ്വാനം തന്നെയാണ് ഓരോ ബന്ധത്തിന്റെയും സക്‌സസ് മന്ത്ര. ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഭാര്യയുടെ കാല്‍വിരലുകളില്‍ നെയില്‍ പോളിഷ് ഇട്ടുനല്‍കുന്ന ഭര്‍ത്താവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയത്തിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതാണ് ഇത്തരം വിഡിയോകളെന്നാണ് കമന്റുകള്‍. 

ട്രെയിനില്‍ എതിര്‍ ദിശയിലുള്ള ബെര്‍ത്തിലിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് മനോഹരമായ നിമിഷം അരങ്ങേറിയത്. സാരി ധരിച്ച് സീറ്റില്‍ ചാരിയിരിക്കുന്ന സ്ത്രീ കാല് ഭര്‍ത്താവിന്റെ മടിയിലാണ് വച്ചിരുന്നത്. അവരുടെ കാല്‍വിരലുകളില്‍ സൂക്ഷ്മതയോടെ നെയില്‍ പോളിഷ് ഇട്ടുകൊടുക്കുന്ന ഭര്‍ത്താവിനെയാണ് വിഡിയോയില്‍ കാണാനാകുക. 

ഇന്റര്‍നെറ്റില്‍ കണ്ട ഏറ്റവും ക്യൂട്ട് വിഡിയോ, എനിക്കും ഇങ്ങനൊരു പങ്കാളി വേണം, ഇതാണ് യഥാര്‍ത്ഥ സ്‌നേഹം എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com