മറ്റേതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയെയും പോലെ പാടത്ത് കൃഷിപ്പണിക്കിറങ്ങിയ ജര്‍മന്‍ യുവതിയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. അമ്മായിയമ്മയെ ഉള്ളി നടാന്‍ സഹായിക്കുകയാണ് യുവതി. വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെടാനുള്ള യുവതിയുടെ പരിശ്രമത്തിന് കൈയടിച്ചുകൊണ്ടാണ് വിഡിയോയ്ക്ക് ലഭിക്കുന്ന ഓരോ കമന്റും.
ജൂലി ശര്‍മ്മയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോ പങ്കുവച്ചത്. ഒരുമാസമായി ഭര്‍ത്താവിന്റെ ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും തനിക്ക് ഇവിടുത്തെ ജീവിതം ഇഷ്ടമായെന്നും കുറിച്ചാണ് ജൂലി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടുകാര്‍ക്കൊപ്പമുള്ള ഈ ലളിതമായ ജീവിതം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും ജൂലി കുറിച്ചു. പിങ്ക് നിറത്തിലെ കുര്‍ത്തി ഇട്ടാണ് ജൂലി പാടത്ത് പണിക്കിറങ്ങിയിരിക്കുന്നത്. രസകരമായ ഈ വിഡിയോ നിരവധിപ്പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.
ഭര്‍ത്താവിനൊപ്പമുള്ള മറ്റു വിഡിയോകളും ഇന്ത്യയില്‍ വന്നതിന് ശേഷം പഠിച്ച കാര്യങ്ങളുമെല്ലാം ചേര്‍ത്ത് ജൂലി പങ്കുവച്ചിരിക്കുന്ന വിഡിയോകളും ഇവരുടെ അക്കൗണ്ടില്‍ കാണാം. ഞൊടിയിടയില്‍ സാരി ഉടുക്കാന്‍ പഠിച്ചതും പശുവിനെ കറക്കുന്നതും ദീപാവലി ആഘോഷിച്ചതിന്റെ വിശേഷങ്ങളുമെല്ലാം ജൂലി പങ്കുവച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ