'ഡിവോഴ്‌സ് കാരറ്റ് കേക്ക്' പരീക്ഷിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ ഒരു കഥയുണ്ട്; റെസിപ്പി പങ്കുവച്ച് യുവാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 11:47 AM  |  

Last Updated: 19th November 2022 11:47 AM  |   A+A-   |  

divorce_carrot_cake

പ്രതീകാത്മക ചിത്രം

 

വ്യത്യസ്ത കേക്ക് റെസിപ്പികള്‍ പരീക്ഷിക്കാന്‍ ആഗ്രഹമുള്ളവരാണ് ഏറെയും. പക്ഷെ പുതിയ രുചികള്‍ ബേക്കിങ് ട്രേയില്‍ സ്ഥാനം പിടിക്കുമ്പോഴും കാരറ്റ് കേക്കിന്റെ ആരാധകര്‍ക്ക് കുറവൊന്നുമില്ല. എന്നാലിപ്പോള്‍ ഇതിലും ഒരു വെറൈറ്റി വന്നിരിക്കുകയാണ്. ഡിവോഴ്‌സ് കാരറ്റ് കേക്ക് എന്നാണ് സംഭവത്തിന്റെ പേര്.

ഈ റെസിപ്പി പുതിയ കണ്ടുപിടുത്തമൊന്നുമല്ല, ഏകദേശം 30 വര്‍ഷത്തോളം പഴക്കമുള്ളതാണ്. പക്ഷെ ഡിവോഴ്‌സ് കാരറ്റ് കേക്ക് എന്ന പേരിന് പിന്നില്‍ ഒരു കഥ തന്നെയുണ്ട്. റെഡ്ഡിറ്റില്‍ കേക്കിന്റെ റെസിപ്പിയും പേരിന് പിന്നിലെ കഥയും പങ്കുവച്ചിട്ടുണ്ട്. 

അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കാണ് ഇതെന്ന് കുറിച്ചാണ് മകന്‍ സംഭവം വിവരിച്ചിരിക്കുന്നത്. രണ്ട് തവണ ഡിവോഴ്‌സ് ചെയ്ത അച്ഛന്‍ പക്ഷെ പിറന്നാളിന് അമ്മ ഉണ്ടാക്കുന്ന കാരറ്റ് കേക്ക് വേണമെന്ന് തന്നോട് ആവശ്യപ്പെട്ടു എന്നാണ് മകന്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കെന്നും തന്റെ അമ്മയുടെ റെസിപ്പിയാണ് ഇതെന്നും അയാള്‍ കുറിച്ചു. ഇരുവരും 20 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞെങ്കിലും അച്ഛന്‍ വീണ്ടും അതേ കേക്ക് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മകന്‍ കേക്കിന് ഡിവോഴ്‌സ് കാരറ്റ് കേക്ക് എന്ന് പേരിട്ടത്. കേക്ക് തയ്യാറാക്കുന്ന വിധവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓണ്‍ലൈനില്‍ ജീന്‍സിന് ഓര്‍ഡര്‍ നല്‍കി; യുവതിക്ക് കിട്ടിയത് ബാഗ് നിറയെ സവാള! 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ