കുഞ്ഞ് വിൽഫ്രഡ് എത്തി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടി ജിറാഫിന്റെ വിഡിയോ പങ്കുവച്ച് മൃ​ഗശാല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 10:53 AM  |  

Last Updated: 23rd November 2022 10:55 AM  |   A+A-   |  

Baby_Wilfred

ചുറ്റുപാടുകൾ കൗതുകത്തോടെ നിരീക്ഷിക്കുന്ന വിൽഫ്രഡ്/ വിഡിയോ സ്ക്രീൻഷോട്ട്

 

ബ്രിട്ടീഷ് മൃഗശാലയില്‍ ജനിച്ചുവീണ കുഞ്ഞ് ജിറാഫിന്റെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നവംബര്‍ 11ന് ജനിച്ച കുഞ്ഞിന് വിൽഫ്രഡ് ഓവൻ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധക്കാലത്തെ വിഖ്യാത കവിയുടെ പേരാണ് ജിറാഫിന് നല്‍കിയത്. 

യു കെയിലെ ഏറ്റവും വലിയ മൃഗശാലയായ ഇസഡ് എസ് എല്‍ വിപ്‌സ്‌നേഡ് മൃഗശാല ജിറാഫ് ജനിച്ചതിന്റെ പിന്നാമ്പുറ കാഴ്ചകള്‍ പങ്കുവച്ചിട്ടുണ്ട്. കുട്ടി വിൽഫ്രഡ് ചുറ്റും കൗതുകത്തോടെ നോക്കുന്നത് വിഡിയോയിൽ കാണാം. അമ്മ ലൂണയ്‌ക്കൊപ്പവും അച്ഛന്‍ ബാഷുവിനൊപ്പവുമാണ് വിൽഫ്രഡ് ഇപ്പോള്‍. കുറച്ചുനാള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ചെലവഴിച്ചശേഷം വിൽഫ്രഡിന് മറ്റ് കുടുംബാംഗങ്ങളെ പരിചയപ്പെടുത്തികൊടുക്കും. വിൽഫ്രഡിന് ലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. 

ജിറാഫുകള്‍ പതിനഞ്ച് മാസമാണ് ഗര്‍ഭം പേറുന്നത്. നിന്നുകൊണ്ടാണ് അമ്മ ജിറാഫുമാര്‍ കുഞ്ഞിന് ജന്മം നല്‍കുക. ജിറാഫ് കുഞ്ഞിന്റെ മുന്‍ കാലുകളുടെ കുളമ്പ് ആണ് ആദ്യം പുറത്തുവരിക പിന്നാലെ തലയും. കുഞ്ഞ് പൂര്‍ണ്ണമായും പുറത്തെത്തുമ്പോള്‍ തറയിലേക്ക് വീഴും. ജനനസമയത്ത് തന്നെ ഇവയ്ക്ക് ആറടി ഉയരമുണ്ടാവും. 20 മിനിറ്റ് മുതൽ അരമണിക്കൂർ വരെയാണ് പ്രസവത്തിനായി എടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ദിവസങ്ങളോളം വട്ടത്തില്‍ കറങ്ങി ആട്ടിന്‍കൂട്ടം, ആ ദുരൂഹതയ്ക്ക് പിന്നില്‍; ശാസ്ത്രജ്ഞന്‍ പറയുന്നു- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ