ഒളിച്ചും പാത്തും കളിച്ച് കുഞ്ഞിക്കിളി; ഉടമയ്‌ക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 11:05 AM  |  

Last Updated: 30th November 2022 11:05 AM  |   A+A-   |  

duckling

വിഡിയോ സ്ക്രീൻഷോട്ട്

 

മൃഗങ്ങളുടെ ക്യൂട്ട് വിഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരേറെയാണ്. ഇപ്പോഴിതാ ഒളിച്ചും പാത്തും കളിക്കുന്ന ഒരു കുഞ്ഞിക്കിളിയുടെ വിഡിയോയാണ് വൈറലാകുന്നത്. അലക്‌സ് എം കിന്റ്‌നെര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഉടമയും കുഞ്ഞിക്കിളിയും ഒന്നിച്ചുളള വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

സോഡ കാനിന്റെ പിന്നിലാണ് മഞ്ഞ നിറത്തിലുള്ള കിളി നില്‍ക്കുന്നത്. കാനിന്റെ പുറകില്‍ ഒളിച്ചതിന് ശേഷം ക്യൂട്ട് ആയിട്ട് പീക്കബൂ എന്നുപറഞ്ഞ് പൊങ്ങിവരുകയാണ് കിളി.  കഴിഞ്ഞ ആഴ്ച പങ്കുവച്ചിരിക്കുന്ന വിഡിയോ ഇതിനോടകം നാല് കോടിയോളം ആളുകള്‍ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ലൈക്കുകളാണ് വിഡിയോ നേടിയിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ കണ്ട ഏറ്റവും മനോഹരമായ വിഡിയോ എന്നും ഈ വിഡിയോ കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ ആവില്ലെന്നുമാണ് കമന്റുകള്‍.

ഈ വാർത്ത കൂടി വായിക്കൂ‌ 

കല്യാണദിവസവും ജോലിത്തിരക്ക്, മണ്ഡപത്തില്‍ ലാപ്‌ടോപ്പുമായി വരന്‍; ചിത്രം വൈറല്‍, വിമര്‍ശനം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ