വിഗ്രഹത്തില്‍ സ്വര്‍ണം; ചുവരില്‍ നോട്ടുകള്‍;നവരാത്രിക്കാലത്ത് ക്ഷേത്രം അലങ്കരിച്ചത് 8 കോടികൊണ്ട്

വാസവി കന്യക പരമേശ്വരി ക്ഷേത്രം അലങ്കരിച്ചത് എട്ടുകോടി രൂപയുടെ കറന്‍സി നോട്ടുകളും സ്വര്‍ണാഭരണങ്ങളും കൊണ്ട്.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി അലങ്കരിച്ച ക്ഷേത്രം/ എഎന്‍ഐ
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി അലങ്കരിച്ച ക്ഷേത്രം/ എഎന്‍ഐ


ഹൈദരബാദ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 135 വര്‍ഷം പഴക്കമുള്ള വാസവി കന്യക പരമേശ്വരി ക്ഷേത്രം അലങ്കരിച്ചത് എട്ടുകോടി രൂപയുടെ കറന്‍സി നോട്ടുകളും സ്വര്‍ണാഭരണങ്ങളും കൊണ്ട്. ആറ് കിലോഗ്രാം സ്വര്‍ണവും മൂന്ന് കിലോ ഗ്രാം വെള്ളിയും മൂന്നരക്കോടിയുടെ നോട്ടുകളും കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചത്. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പെനുഗോണ്ടയിലാണ് ഈ ക്ഷേത്രം. 

വിഗ്രഹം സ്വര്‍ണം കൊണ്ടും ക്ഷേത്രം കറന്‍സി നോട്ടുകള്‍ കൊണ്ടമാണ് അലങ്കരിച്ചിരിക്കുന്നത്. 'ഇത് ആളുകള്‍ നല്‍കിയ സംഭാവനയാണ്. പൂജയ്ക്ക് ശേഷം അത് അവര്‍ക്ക് തന്നെ മടക്കിനല്‍കും. ഇത് ക്ഷേത്രട്രസ്റ്റിലേക്ക് പോകില്ല' - ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. 

കഴിഞ്ഞ ഇരുപത് വര്‍ഷമായി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വാസവി കന്യക പരമേശ്വരി ക്ഷേത്രത്തില്‍ ദേവിയെ സ്വര്‍ണവും പണവും കൊണ്ട് അലങ്കരിക്കന്ന ആചാരമുണ്ട്. മഹാലക്ഷ്മിയുടെ അവതാരമായ ദേവിയെ ദര്‍ശിക്കാന്‍ നവരാത്രിക്കാലത്ത് വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നതെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com