'ചെമ്മരിയാടും ഒരു ഭീകര ജീവിയാണ്'- സ്വന്തമാക്കിയത് രണ്ട് കോടിക്ക്! (വീഡിയോ)

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള നാല് പേർ ചേർന്ന് സ്വന്തമാക്കിയ ഈ ചെമ്മരിയാടിന്റെ വില കേട്ടാൽ നിങ്ങൾ അമ്പരക്കും
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ത്രയും പ്രിയപ്പെട്ടതാണെന്ന് തോന്നുന്ന വീടോ, വാഹനമോ ഒക്കെ സ്വന്തമാക്കാൻ നാം ലക്ഷങ്ങൾ ചെലവാക്കും. എന്നാൽ ഒരു ചെമ്മരിയാടിനെ വാങ്ങാൻ കോടികൾ മുടക്കാൻ ഒരുക്കമാണോ? ഇല്ല എന്നായിരിക്കും മറുപടി. എന്നാൽ അങ്ങനെ ഒരു ആടിനെ ചിലർ സ്വന്തമാക്കി. അതും കോടികൾ മുടക്കി! 

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള നാല് പേർ ചേർന്ന് സ്വന്തമാക്കിയ ഈ ചെമ്മരിയാടിന്റെ വില കേട്ടാൽ നിങ്ങൾ അമ്പരക്കും. രണ്ട് കോടി രൂപയാണ് നാല് പേരും ചേർന്ന് ഒറ്റ ചെമ്മരിയാടിനായി ചെലവാക്കിയിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള ചെമ്മരിയാട് എന്ന റെക്കോർഡും ഈ ചെമ്മരിയാട് സ്വന്തമാക്കി.

ഓസ്ട്രേലിയൻ വൈറ്റ് സ്റ്റഡ് ഇനത്തിൽപ്പെട്ട ചെമ്മരിയാടിനെയാണ് നാല് പേർ ചേർന്ന് സ്വന്തമാക്കിയത്. ചെമ്മരിയാട് വളരെ മികച്ചതാണെന്ന് തോന്നിയതിനാലാണ് ഇത്രയും തുക ചെലവിട്ട്  അതിനെ വാങ്ങാൻ തീരുമാനിച്ചത് എന്ന് പുതിയ ഉടമസ്ഥരിൽ ഒരാളായ  സ്റ്റീവ് പെട്രിക് പറയുന്നു. 

ചെമ്മരിയാടിന്റെ ഉടമസ്ഥാവകാശം നാല് പേർക്കും തുല്യമായിട്ടായിരിക്കും. നാല് പേരും ചെമ്മരിയാടുകളെ വളർത്തുന്ന ഫാം നടത്തുകയാണ്. പെട്ടെന്ന് വളരുന്ന ഇനമാണ് ഓസ്ട്രേലിയൻ വൈറ്റ് സ്റ്റഡ്.  അതേസമയം തന്റെ ചെമ്മരിയാടിന് ഇത്രയധികം വില ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നാണ് മുൻ ഉടമയായ ഗ്രഹാം ഗില്‍മോറിന്റെ പ്രതികരണം.

ഓസ്ട്രേലിയയിൽ കമ്പിളിക്കും ചെമ്മരിയാടിന്റെ ഇറച്ചിക്കും വൻ ഡിമാൻഡാണ്. ചെമ്മരിയാടുകളുടെ രോമം മുറിച്ചെടുക്കുന്ന ആളുകളുടെ എണ്ണം ഓസ്ട്രേലിയയിൽ ഇപ്പോൾ നന്നേ കുറവാണ്. ഇതുമൂലം ചെമ്മരിയാടിന്റെ ഇറച്ചിയുടെ വിലയും കുതിച്ചുയരുന്നുണ്ട്. 

രോമം നീക്കം ചെയ്യാനുള്ള പ്രക്രിയ അല്പം കടുപ്പമേറിയതായതിനാൽ താരതമ്യേന രോമം കുറഞ്ഞ ഓസ്ട്രേലിയൻ വൈറ്റ് ഷീപ്പ് ഇനത്തിൽപ്പെട്ട ചെമ്മരിയാടുകളെയാണ് ഇപ്പോൾ കൂടുതൽ ആളുകളും വളർത്തുന്നത്. ഈ കാരണം കൊണ്ട് തന്നെയാവും തന്റെ ചെമ്മരിയാടിന് ഇത്രയധികം വില കിട്ടിയതെന്നും ഗ്രഹാം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com