ബ്രെഡ് ഇല്ലാതെയും സാന്‍ഡ്‌വിച്ച്! ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ കിടിലന്‍ റെസിപ്പി 

അതെ ബ്രെഡ് ഇല്ലെങ്കിലും സാന്‍ഡ്‌വിച്ച് ഉണ്ടാക്കാം, സംഗതി എളുപ്പവുമാണ്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

പെട്ടെന്നെന്തെങ്കിലും ഉണ്ടാക്കണമെങ്കില്‍ ആദ്യം എത്തുന്ന ഓപ്ഷന്‍ ഒരു സാന്‍ഡ്‌വിച്ച് ഉണ്ടാക്കാം എന്നായിരിക്കും. രണ്ട് കഷ്ണം ബ്രെഡ് ഉണ്ടെങ്കിലും അകത്തുവയക്കാനുള്ള ഫില്ലിങ് മാത്രം തയ്യാറാക്കിയാല്‍ മതി സംഗതി റെഡി. പനീര്‍, ചിക്കന്‍ മുതല്‍ പച്ചക്കറികള്‍ വരെ ഇതിനായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു ഗുണം. പക്ഷെ ബ്രെഡ് ഇല്ലെങ്കിലോ?, അതെ ബ്രെഡ് ഇല്ലെങ്കിലും സാന്‍ഡ്‌വിച്ച് ഉണ്ടാക്കാം, സംഗതി എളുപ്പവുമാണ്. 

ബ്രെഡ് ഉപയോഗിക്കാതെ ഉരുളക്കിഴങ്ങ് കൊണ്ടുള്ള സാന്‍ഡ്‌വിച്ചാണ് ഷെഫ് പങ്കജ് ഭദോരിയ പങ്കുവച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങ്, മൈദ, കാപ്‌സിക്കം, തക്കാളി, പച്ചമുളക്, ചോളം, ഉപ്പ്, കുരുമുളക്, ഒറിഗാനോ, ചീസ് എന്നിവയാണ് ഇത് തയ്യാറാക്കാന്‍ വേണ്ടത്. 

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് ചെറിയ കഷ്ണങ്ങളാക്കിയെടുത്ത് തണുത്ത വെള്ളത്തിലിടണം. കുറച്ചുകഴിഞ്ഞ് ഇത് നന്നായി വെള്ളം കളഞ്ഞെടുക്കണം. ഒരു അരിപ്പയില്‍ നന്നായി അമര്‍ത്തി വെള്ളം കളയാം. അതിനുശേഷം ഒരു പാത്രത്തില്‍ കുറച്ച് മൈദയും ഉപ്പം എടുത്ത് അതിലേക്ക് ഉരുളക്കിഴങ്ങും ചേര്‍ന്ന് നന്നായി യോജിപ്പിക്കണം. ഉരുളക്കിഴങ്ങിലെല്ലാം നന്നായി മാവ് പിടിക്കണം. 

ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചതിനുശേഷം ഉറളക്കിഴങ്ങ് പരത്താം. നന്നായി അമര്‍ത്തി പരത്തിയശേഷം ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ വേവിക്കാം. ഇരുവശവും മറച്ചിട്ട് വേവിക്കണം.

മറ്റൊരു പാത്രത്തില്‍ ഫില്ലിങ്ങിന് ആവശ്യമായ എല്ലാ ചേരുവകളും നന്നായി മിക്‌സ് ചെയ്‌തെടുക്കണം. പൊട്ടറ്റോ ബ്രെഡ് വെന്തതിന് ശേഷം അതിലേക്ക് ഫില്ലിങ് നിറച്ച് മടക്കിയെടുത്താല്‍ സാന്‍ഡ്‌വിച്ച് റെഡി. ഇതിലേക്ക് കുറച്ച് ഗാര്‍ളിക് ബട്ടര്‍ കൂടി തേച്ചുകൊടുക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com