ഇടിമിന്നല്‍ വേഗത്തില്‍ പാഞ്ഞടുത്ത് മുതല, മാനിന്റെ 'റിഫ്‌ളക്‌സ് ആക്ഷന്‍'; ഒടുവില്‍- വീഡിയോ 

ബിഗ്.കാറ്റ്‌സ്. ഇന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന മാനിന്റെ ദൃശ്യം
മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന മാനിന്റെ ദൃശ്യം

സിംഹത്തെ കാട്ടിലെ രാജാവായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ വെള്ളത്തില്‍ മുതലയുടെ മുന്നില്‍ സിംഹത്തിന് പോലും രക്ഷയില്ല. മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സിംഹം പാടുപെടുന്നതിന്റെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരുന്നു. ഇപ്പോള്‍ കടുകുമണിയുടെ വ്യത്യാസത്തില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് മാന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ബിഗ്.കാറ്റ്‌സ്. ഇന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളം കുടിക്കാന്‍ എത്തിയതാണ് മാന്‍. ഇടിമിന്നലിന്റെ വേഗത്തില്‍ മുതല പാഞ്ഞടുത്തെങ്കിലും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മാന്‍ രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

മുതലയുടെ ചലനം മനസിലാക്കി ഞൊടിയിടയില്‍ മാന്‍ പിന്നിലേക്ക് കുതിച്ചാണ് രക്ഷപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് വീഡിയോ പ്രചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com