

1912 ഏപ്രിൽ 15നാണ് ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തം ഉണ്ടായത്. ടൈറ്റാനിക് തകർന്ന് 111 വർഷങ്ങൾ പിന്നിടുമ്പോഴും കപ്പലിനോടുള്ള കൗതുകത്തിന് ഒട്ടും കുറവില്ല. യഥാർഥത്തിൽ ടൈറ്റിനിക്കിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇന്നും അന്വേഷണങ്ങൾ നടക്കുകയാണ്.
അതിനിടെയാണ് കൗതുകം നിറച്ചൊരു മെനു കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടൈറ്റാനിക് തകരുന്നതിന് തലേ ദിവസം യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിന്റെ മെനു കാർഡ് ആണത്.
ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്, തേഡ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസായിട്ടാണ് കപ്പലിൽ യാത്രക്കാരെ തിരിച്ചിരുന്നത്. ക്ലാസ് അനുസരിച്ച് ഭക്ഷണത്തിനും വ്യത്യാസമുണ്ട്. ടേയ്‌റ്റ്അറ്റ്‌ലസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ മെനു കാർഡുകൾ പങ്കുവെച്ചിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് കോൺഡ് ബീഫ്, പച്ചക്കറികൾ, ഗ്രിൽ ചെയ്ത മട്ടൺ ചോപ്‌സ്, കസ്റ്റാർഡ് പുഡ്ഡിങ്, പോട്ടഡ് ചെമ്മീൻ, നോർവീജിയൻ വിഭവങ്ങൾ, വിവിധതരം ചീസ് എന്നിങ്ങനെയാണ് വിഭവങ്ങൾ. സെക്കന്റ് ക്ലാസുകാർക്ക് പ്ലം പുഡ്ഡിങ്, ചിക്കൻ കറി, റൈസ് തുടങ്ങിയ വിഭവങ്ങളായിരുന്നു.
അതേസമയം ഓട്ഡ് കഞ്ഞി, പാൽ, മുട്ട തുടങ്ങിയ വിഭവങ്ങളായിരുന്നു തേഡ് ക്ലാസ് യാത്രക്കാർക്ക് നൽകിയിരുന്നത്. നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരിച്ച് രംഗത്തെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates