മെറ്റ്‌ ​ഗാല ഫാഷൻ വേദിയിൽ ഇത്തവണ എൻട്രീ ഫീസ് 41 ലക്ഷത്തിന് മുകളിൽ; വിമർശനം

മെറ്റ്ഗാലയിലേക്കുള്ള എൻട്രീ ഫീസ് കുത്തനെ കൂട്ടിയതിൽ പ്രതിഷേധം
മെറ്റ്‌ ​ഗാല ഫാഷൻ വേദിയിൽ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
മെറ്റ്‌ ​ഗാല ഫാഷൻ വേദിയിൽ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ/ ചിത്രം ഇൻസ്റ്റാ​ഗ്രാം

ഫാഷൻ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെറ്റ്ഗാലയിലേക്കുള്ള എൻട്രീ ഫീസ് കുത്തനെ കൂട്ടിയതിൽ പ്രതിഷേധം. 
എൻട്രി ടിക്കറ്റ് നിരക്ക് 20,000 ഡോളർ വെച്ചാണ്  ഒറ്റയടിക്ക് കൂട്ടിയത്. കഴിഞ്ഞ തവണ 30,000 ഡോളർ (24,67,785 രൂപ) ആയിരുന്ന ടിക്കറ്റ് നിരക്ക് ഇത്തവണ 50,000 ഡോളറാണ് (ഏകദേശം 41,12,975 രൂപ ).

വില വർധന വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കി.  ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ ഇത്തവണ മെറ്റ്ഗാലയിലേക്കുള്ള പങ്കാളിത്തം കുറയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നത്. മെയ് ഒന്നിനാണ് മെറ്റ്‌​ഗാല 2023 നടക്കുന്നത്.

2017 ൽ നടന്ന മെറ്റ്‌​ഗാലയിൽ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഇഷ അംബാനി എന്നിവർ പങ്കെടുത്തിരുന്നു. 2017ന് ശേഷം മെറ്റ്‌​ഗാലയിൽ ഇന്ത്യൻ സാന്നിധ്യം വളരെ സജീവമായിരുന്നു. ഇത്തവണത്തെ മെറ്റ്‌​ഗാലയിൽ ആലിയ ഭട്ട് പങ്കെടുക്കുന്നുണ്ട്.

ന്യൂയോർക്കിലെ മ്യൂസിയം ഓഫ് ആർട്ട് ആരംഭിച്ച കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധനസമാഹരണത്തിനായാണ് 1948 ൽ മെറ്റ്ഗാല ആരംഭിക്കുന്നത്. പിന്നീട് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു ഫാഷൻ ഇവന്റ് ആയി മെറ്റ്‌​ഗാല മാറി. 50 ഡോളറായിരുന്നു ആദ്യ മെറ്റ്ഗാലയുടെ പ്രവേശന ഫീസ്. 2022 ൽ മെറ്റ് ഗാല ഏകദേശം 17.4 മില്യൺ ഡോളർ സമ്പാദിച്ചതായാണ് റിപ്പോർട്ട്. അവതരിപ്പിക്കുന്ന തീമുകളുടെ പേരിലും മെറ്റ്​ഗാല പ്രസിദ്ധമാണ്.

2019-ൽ അന്തരിച്ച പ്രശസ്ത ഫാഷൻ ഡിസൈനർ ലാഗർഫെൽഡിനെ ആദരിച്ചുകൊണ്ട് "കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി" എന്നതാണ് 2023ലെ തീം. ലാഗർഫെൽഡിന്റെ മൗലികതയും ചാതുര്യവും ഫാഷൻ വ്യവസായത്തെ പതിറ്റാണ്ടുകളായി സ്വാധീനിച്ചു. അവരുടെ അവന്റ്-ഗാർഡ്, ക്രിയേറ്റീവ് ഫാഷൻ സെലക്ഷനുകളാകും ഇത്തവണത്തെ മെറ്റ്‌​ഗാലയിൽ പ്രദർശിപ്പിക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com