മാം​ഗോ പാനി പൂരി പരീക്ഷിക്കുന്നോ?; 'ലോകം അവസാനിക്കാറായി!' വിഡിയോ

പൂരി തയ്യാറാക്കി അതിലേക്ക് വെള്ളക്കടല സ്റ്റഫ് ചെയ്തശേഷം മുകളിലായി മാങ്ങയുടെ പൾപ്പ് ഒഴിക്കും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

വേനൽക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് പൂത്തുലഞ്ഞ് നിൽക്കുന്ന മാവുകൾ ആണ്. മാങ്ങ ഇഷ്ടമല്ലാത്തവർ തന്നെ കുറവായിരിക്കും. പച്ചമാങ്ങ ഉപ്പും മുളകും ചേർത്ത് കഴിക്കുന്നതും പഴമാങ്ങ കഴിക്കുന്നതുമെല്ലാ പകരം വയ്ക്കാനില്ലാത്ത സന്തോഷങ്ങളാണ് പലർക്കും. ഇപ്പോഴാണെങ്കിൽ മാം​ഗോ ഐസ്ക്രീം, മാം​ഗോ ലസ്സി തുടങ്ങി പലതരം വെറൈറ്റികളും എത്തിക്കഴിഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും അവസാനിച്ചില്ല, പതിവുപോലെ വിചിത്ര കോമ്പിനേഷൻ പരീക്ഷണത്തിലേക്ക് മാങ്ങയും എത്തി. ഒരുപാട് ഫാൻസ് ഉള്ള പാനി പൂരിക്കൊപ്പം ചേർത്താണ് മാങ്ങാ പരീക്ഷണം.

മാം​ഗോ പാനി പൂരി ഷോട്ട് എന്ന് പരിചയപ്പെടുത്തി പങ്കുവച്ച വിഡിയോയിലാണ് വിചിത്ര കോമ്പിനേഷൻ അവതരിപ്പിച്ചിരിക്കുന്നത്. പൂരി തയ്യാറാക്കി അതിലേക്ക് വെള്ളക്കടല സ്റ്റഫ് ചെയ്തശേഷം മുകളിലായി മാങ്ങയുടെ പൾപ്പ് ഒഴിക്കും. പതിവുതെറ്റിക്കാതെ വിഡിയോ കണ്ടയുടൻ വിമർശനക്കമന്റുകള്‌‍‍ ഒഴുകിയെത്തി. ഇത് ലോകാവസാനം ആയെന്നാണ് തോന്നുന്നതെന്നും യാതൊരു യുക്തിയുമില്ലാത്ത പരീക്ഷണങ്ങൾ എന്നുമൊക്കെ പറഞ്ഞാണ് വിമർശനം. 

അതേസമയം, ഇത് നല്ലതായിരിക്കുമെന്നാണ് തോന്നുന്നത്, ഈ പരീക്ഷണം ഒന്ന് ട്രൈ ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല എന്നിങ്ങനെയുള്ള അനുകൂല കമന്റുകളും ഇക്കുറി ഉണ്ട്. നേരത്തെ പാനി പൂരി ഐസ്ക്രീം ഇതുപോലെ വൈറലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com