വീട്ടിൽ ഒറ്റയ്‌ക്കിരിക്കേണ്ട: പൂച്ചയെ ബാ​ഗിലാക്കി ജോലിക്ക് പോകുന്ന യുവതി, വിഡിയോ

പൂച്ചയെ കൊണ്ടു നടക്കാവുന്ന പ്രത്യേക തരം ബാ​ഗ് തോളിലിട്ടാണ് യുവതി സ്കൂട്ടർ ഓടിക്കുന്നത്
പൂച്ചയെയും ഒപ്പം കൂട്ടി യുവതി/ എക്‌സ്
പൂച്ചയെയും ഒപ്പം കൂട്ടി യുവതി/ എക്‌സ്

ബംഗളൂരു: രാവിലെ ജോലിക്ക് പോകുമ്പോൾ വീട്ടിൽ ഒറ്റയ്‌ക്കാകുന്ന വളർത്തുമൃ​ഗങ്ങളുടെ പരിപാലനം പലപ്പോഴും താളംതെറ്റും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവയെ കൂടെ കൂട്ടുക എന്നതാണ് ബെസ്റ്റ് ഓപ്‌ഷനെന്ന് കാണിച്ചു തരുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

ബം​ഗളൂരു ന​ഗരത്തിലെ ഒരു റോഡിലൂടെ യുവതി സ്‌കൂട്ടറിന് പുറകിൽ തന്റെ അരുമയായ പൂച്ചക്കുട്ടിയെ ഒരു പിങ്ക് ബാഗിലാക്കി കൊണ്ടു പോകുന്നതാണ് വിഡിയോ. തിരക്കു പിടിച്ച ട്രാഫിക്കിനിടയിലൂടെ വളരെ ശ്രദ്ധാപൂർവമാണ് യുവതി വാഹനം ഓടിക്കുന്നത്. വാഹനത്തെ പിൻതുടർന്ന ഒരാളാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. ​​പൂച്ചയെ കൊണ്ടു നടക്കാവുന്ന പ്രത്യേക തരം ബാ​ഗ് തോളിലിട്ടാണ് യുവതി സ്കൂട്ടർ ഓടിക്കുന്നത്. ബാ​ഗിലെ ​ഗ്ലാസിലൂടെ നഗരക്കാഴ്‌ചകൾ കണ്ടുകൊണ്ടാണ് പൂച്ചക്കുട്ടിയുടെയും യാത്ര. 

അനിർബൻ റോയി ദാസ് എന്നയാളാണ് വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരിക്കുന്നത്. വളർത്തുമൃ​ഗങ്ങളെയും ജോലിക്ക് പോകുമ്പോൾ ഒപ്പം കൂട്ടുന്നതാണ് ഏറ്റവും നല്ലതെന്നും, വളർത്തുമൃ​ഗങ്ങളുള്ള സുഹൃത്തുക്കൾക്ക് വേണ്ടിയാണ് വിഡിയോ പങ്കുവെക്കുന്നതെന്നും അദ്ദേഹം വിഡിയോയ്‌ക്കൊപ്പം കുറിച്ചു. ഇത് ഒരു പുതിയ കാര്യമല്ലെന്നറിയാം. എന്നാൽ താൻ ആദ്യമായാണ് ഇത്തരം ഒരു കാഴ്ച നേരിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളർത്തുമൃ​ഗത്തിന് ഒരു നിമിഷം പോലും തന്നെ പിരിഞ്ഞിരിക്കാനാകാതെ വന്നതോടെ ജോലി ഉപേക്ഷിച്ച ഒരു ഓസ്ട്രേലിയൻ യുവതിയുടെ വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ചർച്ചയായതിന് പിന്നാലെയാണ് ഈ കൗതുക കാഴ്‌ചയും വൈറലാകുന്നത്. ജോലിയും മൃ​ഗങ്ങളെയും ഉപേക്ഷിക്കാതെ ഒന്നിച്ചുകൊണ്ടുപോകാൻ ഇത് നല്ലൊരു മാർഗമാണെന്നാണ് സോഷ്യൽമീഡിയയിൽ പലരുടെയും അഭിപ്രായം.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com