​ഗുജറാത്ത് സ്പെഷൽ 'തക്കാളി ബജി'; തൊട്ടാല്‍ പോക്കറ്റ് കീറും, വിലകേട്ട് അമ്പരന്ന് സോഷ്യൽമീഡിയ

വിലക്കൂടുതൽ ഒന്നും ബജി വിൽപ്പനയെ ബാധിച്ചിട്ടില്ല
തക്കാളി ബജി/ വിഡിയോ സ്ക്രീൻഷോട്ട്
തക്കാളി ബജി/ വിഡിയോ സ്ക്രീൻഷോട്ട്

രാജ്യത്ത് തക്കാളി വില റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്നതിനിടെയാണ് സോഷ്യല്‍മീഡിയയില്‍ ഗുജറാത്ത് സ്‌പെഷല്‍ തക്കാളി ബജി വൈറലാകുന്നത്. കനം കുറച്ച് അരിഞ്ഞ് മല്ലിയില ചമ്മന്തിയും പുരട്ടി കടലമാവില്‍ മുക്കി പൊരിച്ചെടുക്കുന്ന തക്കാളി ബജിക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ബജി കഴിക്കണമെങ്കില്‍ പോക്കറ്റ് നിറയെ പണം ഉണ്ടായിരിക്കണമെന്ന് മാത്രം. 

ഒരു കിലോ തക്കാളി 200 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ബജിയുടെ രണ്ട് പടി കയറിയാണ് നില്‍ക്കുന്നത്. 400 രൂപയാണ് ഒരു കിലോ ബജിയുടെ വില. ഗുജറാത്തിലെ തെരുവുകളില്‍ സുലഭമായി കിട്ടുന്ന വിഭവമാണ് തക്കാളി ബജി. വിലക്കയറ്റമൊന്നും ബജിക്കടകളെ ബാധിച്ചിട്ടില്ലെന്ന് വേണം വില്‍പ്പനയുടെ കണക്കു പരിശോധിക്കുമ്പോൾ മനസിലാക്കാൻ. ഫുഡ് വ്ലോ​ഗർ അമര്‍ സിരോഹി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ ഏതാണ്ട് രണ്ട് മില്യൺ ആളുകളാണ് ഇതിനോടകം കണ്ടത്. 'ഏറ്റവും വിലപിടിപ്പുള്ള തക്കാളി ബജി ഇവിടെ ദിവസവും 200 കിലോയോളം വിറ്റു പോകുന്നു' എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് അമർ പറയുന്നത്.

ബജിയുടെ വിലകേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. അധികം ചേരുവകൾ ചേർക്കാത്ത ബജിക്ക് എങ്ങനെയാണ് ഇത്രയും വില എന്നാണ് പലരും ചോദിച്ചുന്നത്. 'തക്കാളി കോട്ടും സൂട്ടും ധരിച്ചു വന്നോള്‍ 200 രൂപ ആയിരുന്നതിനെ അവര്‍ 400 രൂപ ആക്കി'യെന്നായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് താഴെ തമാശ രൂപേണ കമന്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com