ഹലോ ഹലോ.., കുട്ടിനിക്കറുമിട്ട് സോഷ്യൽമീഡിയ കയ്യടക്കി ഒരു കുഞ്ഞു​ഗായകൻ; വൈറൽ വിഡിയോ

നല്ല താളത്തിലാണ് ആലായാല്‍ തറ വേണം എന്ന ഗാനം കുട്ടി പാടുന്നത്
സോഷ്യൽമീഡിയ കയ്യടക്കി കുഞ്ഞു​ഗായകൻ/ വിഡിയോ സ്ക്രീൻഷോട്ട്
സോഷ്യൽമീഡിയ കയ്യടക്കി കുഞ്ഞു​ഗായകൻ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

പാട്ടു പാടാന്‍ മൈക്ക് പോരെ, ഉടുപ്പിന്റെ ആവശ്യമില്ലല്ലോ? പറഞ്ഞു വരുന്നത് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്ന ഒരു കുഞ്ഞുഗായകനെ കുറിച്ചാണ്. വേദിയില്‍ ഒരു കുട്ടിനിക്കര്‍ മാത്രമിട്ട് നല്ല താളത്തില്‍ 'ആലായാല്‍ തറ വേണം' എന്ന ഗാനം ഒരു കൂസലുമില്ലാതെ പാടുകയാണ് ഈ കൊച്ചുമിടുക്കന്‍. മൈക്ക് എടുത്ത ഉടന്‍ 'ഹലോ ഹലോ' എന്ന് ചെക്ക് ചെയ്തിട്ടാണ് ആശാന്‍ പാട്ട് തുടങ്ങുന്നത്.

പാട്ട് കേട്ടുകൊണ്ട് നിരവധി ആളുകൾ ചുറ്റും നിൽകുന്നതും വിഡിയോയിൽ കാണാം. നാളത്തെ വാ​ഗ്ദാനം എന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ ഒരാളുടെ കമന്റ്. നിരവധി ആളുകൾ കുട്ടിയുടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഭാവിയില്‍ മികച്ച ഗായകനാകുമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER