പൂച്ചകൾക്ക് 'മിക്കി മൗസ്' ചെവി; ചൈനയിലെ ട്രെൻഡിങ് ശസ്ത്രക്രിയയ്‌ക്കെതിരെ പ്രതിഷേധം

രണ്ടു ഘട്ടങ്ങളായാണ് പൂച്ചകളിലെ ഈ കോസ്‌മെറ്റിക് സർജറി ചെയ്യുന്നത്
ചൈനയിൽ ട്രെൻഡിങ് ആയി  'മിക്കി ഇയർ' ശസ്ത്രക്രിയ/ എക്‌സ്
ചൈനയിൽ ട്രെൻഡിങ് ആയി 'മിക്കി ഇയർ' ശസ്ത്രക്രിയ/ എക്‌സ്

ചൈനയിൽ ട്രെൻഡിങ് ആയി പൂച്ചകളിലെ 'മിക്കി ഇയർ' ശസ്ത്രക്രിയ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിന് സമാനമായി വളർത്തു പൂച്ചകളുടെ ചെവി കോസ്‌മെറ്റിക് സർജറിയിലൂടെ അതേ രൂപത്തിലാക്കിയെടുക്കുന്ന പ്രവണത ചൈനയിൽ കൂടിവരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇതിനെതിരെ മൃഗസ്‌നേഹികളും രംഗത്തെത്തി. 

ഇത്തരത്തിൽ വളർത്തു മൃഗങ്ങളുടെ ചെവി ട്രിം ചെയ്തു രൂപം മാറ്റുന്നതിലൂടെ കഠിനമായ വേദനയാണ് അവ സഹിക്കേണ്ടി വരുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പൂച്ചകളിലെ ഈ പ്ലാസ്റ്റിക് സർജറി ട്രെൻഡിങ് ആയതോടെ പരമാവധി ഡിസ്‌കൗണ്ടുകളും സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

രണ്ടു ഘട്ടങ്ങളായാണ് പൂച്ചകളിലെ ഈ കോസ്‌മെറ്റിക് സർജറി ചെയ്യുന്നത്. ആദ്യ ഘട്ടം പൂച്ചകളുടെ ചെവിയുടെ അഗ്രഭാഗം നീക്കം ചെയ്യുക എന്നതാണ്. രണ്ടാമത്തേത് സ്റ്റൈലിംഗ് ഘട്ടമാണ്. പൂച്ചകളുടെ ചെവികൾ നിവർന്നുനിൽക്കാൻ പാകത്തിലാക്കുന്നതാണ് ഇത്. 20 മുതൽ 60 ദിവസം വരെയാണ് ഇതിനാവശ്യം. മൃഗങ്ങളെ സംബന്ധിച്ച് ഇത് വളരെ വേദനാജനകവും മാനസികപ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് ബെയ്ജിംഗിലെ ലവിംങ് കെയർ ഇന്റർനാഷണൽ പെറ്റ് മെഡിക്കൽ സെന്ററിലെ ഡീൻ ലിയു യുൻഡോങ് പറയുന്നു.

നിലവിൽ ഇത്തരം ശാസ്ത്രക്രിയയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ബ്രീഡിങ് സെന്ററുകളിലും പെറ്റ്‌സ് പാർലറുകളിലും ഈ ശാസ്ത്രക്രിയ ഇപ്പോൾ സുലഭമാണ്. എന്നാൽ ഇത് മൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കുമെന്നും മൃഗങ്ങളോടുള്ള ഇത്തരം ക്രൂരതകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും മൃഗസ്‌നേഹികൾ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com