'കണ്ണ് തുറക്കുമ്പോൾ മുതൽ ഉറങ്ങാൻ കിടക്കുന്നത് വരെ വഴക്കോട് വഴക്ക്', 'അടിയുണ്ടാക്കാത്ത ദിവസമില്ല', 'ചുരുക്കം പറഞ്ഞാൽ തല്ല് കൂടാനേ സമയമുള്ളു', പല പങ്കാളുകളും സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ജീവിതത്തിൽ ഒരിക്കലും അടികൂടിയിട്ടില്ലാത്ത ദമ്പതികളെ കണ്ടെത്തുക തന്നെ പ്രയാസമാണ്, കാരണം ഏറ്റവും പ്രിയപ്പെട്ടവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ വഴക്കുകൾ ആരോഗ്യകരമായല്ല സംഭവിക്കുന്നതെങ്കിൽ അത് മോശം തലത്തിലേക്ക് പോകും. എന്നാൽ പരസ്പരം വഴക്കുകളുണ്ടാകുന്നത് പങ്കാളിയെ കൂടുതൽ മനസ്സിലാക്കാനും പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനും നല്ലതാണ്.
'ഞാനാണ് കേമൻ' എന്ന ഭാവം ഇല്ലാതെയും പങ്കാളിയെ മോശമായി ചിത്രീകരിക്കാതെയുമൊക്കെ വിയോജിപ്പുകൾ തുറന്നുപറയുകയും തർക്കങ്ങളിൽ ഏർപ്പെടുകയുമൊക്കെ ചെയ്യാം. പിന്നീട് അങ്ങനെ പറയണ്ടായിരുന്നു എന്ന് ഓർക്കാൻ ഇടവരാത്ത രീതിയിൽ സംസാരിക്കാൻ ശ്രദ്ധിക്കണമെന്നതാണ് ആരോഗ്യകരമായ വഴക്കുകളിൽ പ്രധാനം.
കൂടുതൽ ആധികാരികവും യഥാർത്ഥവുമായ ബന്ധം
ആശയവിനിമയം നടക്കുമ്പോൾ ഒഒരു വ്യക്തിക്ക് അവരുടെ യഥാർത്ഥ വികാരങ്ങൾ പങ്കുവയ്ക്കാൻ കഴിയും. അത് അപ്പോൾ ഒരു വഴക്കിലേക്ക് നീങ്ങിയേക്കാമെങ്കിലും പിന്നീട് പങ്കാളിയെ കൂടുതൽ മനസ്സിലാക്കാനും അവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാനും ഇത് സഹായിക്കും.
ബൗണ്ടറികളും ട്രിഗറുകളും വ്യക്തമാകും
അഭിപ്രായവ്യത്യാസമുള്ളപ്പോഴും അത് പുറത്തുകാണിക്കാതിരിക്കുകയും അത് മനസ്സിലിട്ട് മൂന്നോട്ടുനീങ്ങുകയും ചെയ്യുന്നത് ഒരു യഥാർത്ഥ ട്രിഗറിനെ കൈകാര്യം ചെയ്യുന്നതിനുള്ള അനാരോഗ്യകരമായ വഴിയാണ്. ഇതുവഴി പങ്കാളിയെ ആശയക്കുഴപ്പത്തിലാക്കുകയും അസ്വസ്ഥനാക്കുകയുമാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങളുടെ ബൗണ്ടറികളും ട്രിഗറുകളും തുറന്നുപറയുന്നത് പല കാര്യങ്ങളിലും വ്യക്തത ലഭിക്കാൻ സഹായിക്കും.
മനസ്സിലെ ഭാരം ഇറക്കിവയ്ക്കാം
പങ്കാളിയോട് പറയേണ്ട കാര്യങ്ങൾ പറയാതെ അത് മറ്റുള്ളവരോട് പരാതിപ്പെടുക അല്ലെങ്കിൽ മനസ്സിൽ തന്നെ സൂക്ഷിക്കുക, സ്വയം ഇരയായി മുദ്രകുത്തുക തുടങ്ങിയ രീതികൾ മോശമാണ്. നിങ്ങളുടെ പ്രശ്നത്തെ മനസ്സിലാക്കാനും സഹായിക്കാനും കഴിയുന്ന വ്യക്തിയോട് അത് തുറന്നുപ്രകടിപ്പിക്കുന്നത് തീർച്ചയായും നെഗറ്റീവ് ചിന്തകളിൽ നിന്ന് പുറത്തുകടക്കാനും നിങ്ങളുടെ പങ്കാളിയുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത നേടാനും സഹായിക്കും.
വിശ്വാസവും ആഴത്തിലുള്ള അടുപ്പവും സമ്മാനിക്കും
എതിർപ്പുകൾ തുറന്നുപറയുമ്പോഴും തർക്കങ്ങൾ ചർച്ചയാകുമ്പോഴുമൊക്കെ നിങ്ങളുടെ വികാരങ്ങളും ചർച്ചയാകുന്നുണ്ട്. കുറച്ച് നാൾ കഴിയുമ്പോൾ ഇതൊരു യഥാർത്ഥ പങ്കാളിത്തത്തിലേക്ക് നീങ്ങും. അതുവഴി കാത്തിരിക്കുന്നത് എന്താണെങ്കിലും, നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നമ്മൾ ഒന്നിച്ചുണ്ടാകും എന്ന വിശ്വാസം ബലപ്പെടും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
