ബാക്കി വന്ന ബ്രെഡ്ഡും തക്കാളിയും ഉരുളക്കിഴങ്ങും കൊണ്ടൊരു ഗംഭീര വിഭവം; റെസിപ്പി പറഞ്ഞുകൊടുത്തത് ചാറ്റ് ജിപിടി

ചാറ്റ് ജിപിടി നല്‍കിയ റെസിപ്പി അനുസരിച്ച് വിഭവം തയ്യാറാക്കി അത് രുചിച്ചുനോക്കുന്ന വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ക്ഷണം പാചകം ചെയ്തുകഴിഞ്ഞും ഫ്രിഡ്ജില്‍ ബാക്കിയാകുന്ന ചില ചേരുവകള്‍ എന്തു ചെയ്യണമെന്നറിയാതെ കളയേണ്ടി വന്നിട്ടുണ്ടോ? എന്നാലിതാ ബാക്കിവന്ന ചേരുവകള്‍ വച്ചൊരു ഗംഭീര വിഭവം തയ്യാറാക്കിയിരിക്കുകയാണ് യുവാവ്. സംഗതി തയ്യാറാക്കാന്‍ റെസിപ്പി പറഞ്ഞുകൊടുത്തത് മറ്റാരുമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി തന്നെ. 

ഉരുളക്കിഴങ്ങ്, തക്കാളി, സവോള, ബ്രെഡ്ഡ്, ചീസ്, ഉപ്പ്, കുരുമുളക്, പാല്‍ എന്നിവയാണ് ശുഭം ജോഷി എന്നയാള്‍ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ കാണിക്കുന്നത്. ഇതെല്ലാം ഉപയോഗിച്ച് എന്താണ് തയ്യാറാക്കാന്‍ കഴിയുക എന്നാണ് ഇയാള്‍ ചാറ്റ് ജിപിടിയില്‍ ചോദിച്ചത്. ഉടനെ "ചീസീ പൊട്ടറ്റോ ആന്‍ഡ് വെജിറ്റബിള്‍ ബേക്ക് റെസിപ്പി" നല്‍കുകയായിരുന്നു ചാറ്റി ജിപിടി. 

ചാറ്റ് ജിപിടി നല്‍കിയ റെസിപ്പി അനുസരിച്ച് വിഭവം തയ്യാറാക്കി അത് രുചിച്ചുനോക്കുന്ന വിഡിയോയാണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ഇതൊരു കിടിലന്‍ ഐഡിയ ആണെന്നും ഇനി മിച്ചം വരുന്ന ഭക്ഷണം എന്തുചെയ്യണമെന്ന ടെന്‍ഷന്‍ വേണ്ടെന്നുമൊക്കെ കമന്റ് ചെയ്തപ്പോള്‍ മറ്റുചിലര്‍ വിമര്‍ശനങ്ങളുമായി എത്തി. ഇതൊക്കെ ചെയ്യാന്‍ സാങ്കേതിക വിദ്യ വേണ്ടെന്നും അല്‍പം കോമണ്‍ സെന്‍സ് മതിയെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. ഭക്ഷണ കാര്യങ്ങളില്‍ കൃത്രിമ ബുദ്ധിയെ ആശ്രയിക്കാത്തതാണ് ആരോഗ്യത്തിന് നല്ലതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പാലും സവോളയും ഒന്നിച്ചു ചേര്‍ത്തുള്ള ഭക്ഷണം നല്ലതല്ലെന്ന ഉപദേശമടക്കം കമന്റ് ബോക്‌സില്‍ വായിക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com