'ഇന്ത്യയിൽ നല്ല മനുഷ്യരുമുണ്ടെന്ന് ഇതോടെ മനസിലായി'- അമേരിക്കൻ യുവതിയുടെ കുറിപ്പ്

ട്രെയിനിനുള്ളിൽ മറന്ന് വെച്ച് പേഴ്‌സ് തിരികെ ഏൽപ്പിച്ചു, അമേരിക്കൻ യുവതിയുടെ കുറിപ്പ് വൈറലാകുന്നു 
അമേരിക്കൻ യുവതിയുടെ കുറിപ്പ് വൈറലാകുന്നു/ ചിത്രം ഇൻസ്റ്റാ​ഗ്രാം
അമേരിക്കൻ യുവതിയുടെ കുറിപ്പ് വൈറലാകുന്നു/ ചിത്രം ഇൻസ്റ്റാ​ഗ്രാം

ചരിത്രവും വിഭിന്ന സംസ്കാരങ്ങളും തേടി ഇന്ത്യയിലെത്തുന്ന വിദേശികൾ നിരവധി ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. പ്രാദേശിക കച്ചവടക്കാർ അമിത വില ചുമത്തി അവരിൽ നിന്നും പരമാവധി പണം തട്ടാൻ ശ്രമിക്കും. നിരവധി മോഷണ കേസുകളും റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ അമേരിക്കാരിയായ സ്റ്റെഫ് പറയുന്ന കഥ വ്യത്യസ്തമാണ്. ഇന്ത്യയിൽ  വെച്ച് ട്രെയിനുള്ളിൽ പേഴ്‌സ് മറന്നുവെച്ചതും അത് തിരികെ കിട്ടിയ അനുഭവവുമാണ് സ്റ്റെഫ് ആൻഡ് പീറ്റ് എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെ യുവതി പങ്കുവെച്ചിരിക്കുന്നത്. 

ട്രെയിനിനുള്ളിൽ പേഴ്‌സ് മറന്ന് വെച്ച കാര്യം സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് താൻ അറിയുന്നത്. പരിഭ്രമിച്ചിരിക്കുന്നതിനിടെ ഇൻസ്റ്റാ​ഗ്രാമിൽ ഒരു സന്ദേശമെത്തി. നഷ്ടപ്പെട്ട പേഴ്‌സ് ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ​ചിരാ​ഗ് എന്ന യുവാവാണ് തനിക്ക് മെസേജ് അയച്ചത്. ​ഗുജറാത്ത് ബുജ്ജ് സ്റ്റേഷന് സമീപം ചെറിയൊരു ഭക്ഷണശാല നടത്തുകയാണ് ചിരാ​ഗ്. അദ്ദേഹത്തിനാണ് പേഴ്‌സ് കിട്ടിയത്. നേരിട്ടെത്തി ചിരാ​ഗിനോട് നന്ദിപറഞ്ഞ് പേഴ്സ്‌ തിരികെ വാങ്ങുന്ന ദൃശ്യങ്ങളാണ് യുവതി ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അവസാനം പ്രത്യുപകാരമായി പണം നൽകാൻ ശ്രമച്ചെങ്കിലും ചിരാ​ഗ് സ്‌നേഹത്തോടെ നിരസിക്കുന്നതും വിഡിയോയിൽ കാണാം. ഇന്ത്യയിൽ വിദേശികൾ ചൂഷണം ചെയ്യപ്പെടുന്ന നിരവധി കാര്യങ്ങൾ കേട്ടിട്ടുണ്ട് എന്നാൽ ഇവിടെ നല്ല മനുഷ്യരുമുണ്ടെന്ന് ഇതോടെ മനസിലായെന്ന് യുവതി വിഡിയോയിൽ പറയുന്നുണ്ട്.

യുട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ഈ വിഡിയോ നിരവധി തവണ കണ്ടുവെന്നും ആത്മാർഥമായി സഹായിക്കുന്നവർക്ക് പണം നൽകിയ പ്രവർത്തി തെറ്റാണെന്ന് ഇപ്പോൾ മനസിലാകുന്നുവെന്നും പറഞ്ഞാണ് യുവതി വിഡിയോ വീണ്ടും ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. 

സാധനങ്ങൾ സൂക്ഷിക്കണമെന്ന് ചിരാ​ഗ് അന്ന് ഉപദേശിച്ചിരുന്നു. എന്നാൽ ഒരു മൂന്ന് വയസുകാരനേയും കൊണ്ട് മാസത്തിൽ 17 തവണ യാത്ര ചെയ്യുന്നവർക്ക് മറവി സാധാരണയാണെന്ന് യുവതി തമാശരൂപേണ പറഞ്ഞു. കൂടാതെ ഇന്ത്യയിൽ ബുജ്ജ് റെയിൽവെ സ്റ്റേഷന് സമീപം പോകുന്നവരുണ്ടെങ്കിൽ ചിരാഗിനോട് എന്റെ അന്വേഷണം അറിയിക്കാനും യുവതി വിഡിയോയ്‌ക്കൊപ്പം പങ്കുവെച്ച് കുറിപ്പിൽ പറഞ്ഞു. ഇന്ത്യക്കാരനായ ചിരാ​ഗിന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകൾ വിഡിയോയ്‌ക്ക് താഴെ പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com