ടാറ്റൂ പതിപ്പിച്ച പൂച്ച, ക്രിമിനൽ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തി പൊലീസ്

പൂച്ചയുടെ ശരീരത്തിൽ മുഴുവൻ ടാറ്റൂ പതിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ക്രിമിനൽ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയ പൂച്ച/ ചിത്രം എഎഫ്പി
ക്രിമിനൽ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയ പൂച്ച/ ചിത്രം എഎഫ്പി

ടാറ്റൂ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന നിരവധിയാളുകളുണ്ട്. എന്നാൽ ആ പരീക്ഷണം മൃഗങ്ങളിലാണെങ്കിലോ..? മെക്‌സിക്കോയിലെ സിയുഡാസിൽ നിന്നും പൊലീസിന് ഒരു വയസ് പ്രായമുള്ള ഒരു പൂച്ചയെ കിട്ടി. സ്‌ഫിക്‌സ് ഇനത്തിൽ പെട്ട പൂച്ചയാണ്. സ്വതവേ രോമമില്ലാത്ത ഇതിന്റെ ശരീരത്തിൽ മുഴുവൻ ടാറ്റൂ പതിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു മുഖമാണ് മിണ്ടാപ്രാണികളോടുള്ള ഇത്തരത്തിലെ സമീപനമെന്നാണ് സമൂഹമാധ്യങ്ങൾ സംഭവത്തിൽ പ്രതികരിച്ചത്. 

ഒരു ക്രിമിനൽ സംഘത്തിൽ നിന്നുമാണ് പൂച്ചയെ പൊലീസ് രക്ഷപ്പെടുത്തിയത്. ശരീരത്തിന്റെ ഇരുവശത്തും ടാറ്റൂ പതിപ്പിച്ചിരുന്നു. ഇതിൽ ഒരു ടാറ്റൂവിൽ മെയ്ഡ് ഇൻ മെക്‌സിക്കോ എന്ന് എഴുതിയിരുന്നുവെന്ന് ജുവാരസിലെ ഇക്കോളജി ഡയറക്ടർ സീസർ റെനെ ഡയസ് പറഞ്ഞു. എന്നാൽ പൂച്ചയുടെ ശരീരത്തിൽ നിന്നും ഡോക്ടർമാർ ടാറ്റൂകളെല്ലാം നീക്കം ചെയ്തു. സിയുഡാഡ് ജുവാരസിലെ സെറെസോ നിന്നും പൊലീസ് രക്ഷപ്പെടുത്തിയ പൂച്ച ഇപ്പോൾ
കരുതലും സ്‌നേഹവുമുള്ള ഒരു ഉടമയ്ക്കായുള്ള കാത്തിരിക്കുകയാണ്.

പൂച്ചയെ കൈമാറാൻ ഒരു വ്യവസ്ത മാത്രമാണുള്ളത്. നന്നായി നോക്കണം. നല്ല രീതിയിൽ പരിചരിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മെക്‌സിക്കോയ്‌ക്ക് പുറത്തുള്ളവർക്കും പൂച്ചയെ ദത്തെടുക്കാമെന്ന് ഡയസ് പറഞ്ഞു. മാർച്ച് ഒന്ന് വരെയാണ് ദത്തെടുക്കാൻ സമയം. സ്‌ഫിക്‌സ് ഇനത്തിൽപെട്ട പൂച്ചകൾ മറ്റുള്ള പൂച്ചകളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഇവ മനുഷ്യരുമായി വളരെ പെട്ടന്ന് തന്നെ ഇണങ്ങും. ഉടമയോട് വളരെ വിധേയത്വം കാണിക്കുന്ന ഇവയെ നായകളുമായും താരതമ്യപ്പെടുത്താറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com